ജ്വല്ലറിയിൽ കയറി മോതിരം മോഷ്ടിച്ചു; കയ്യോടെ പൊക്കി ഉടമ, പിടികൂടാനെത്തിയ പൊലീസുകാരെ ഉപദ്രവിച്ച് യുവതി

ജ്വല്ലറിയിൽ കയറി മോതിരം മോഷ്ടിച്ചു; കയ്യോടെ പൊക്കി ഉടമ, പിടികൂടാനെത്തിയ പൊലീസുകാരെ ഉപദ്രവിച്ച് യുവതി
Aug 1, 2025 03:06 PM | By Anjali M T

(www.truevisionnews.com) ഡെറാഡൂണിലെ പൽത്താൻ ബസാറിലെ ഒരു ജ്വല്ലറിയിൽ നിന്ന് സ്വർണമോതിരങ്ങൾ മോഷ്ടിക്കുന്നതിനിടെ യുവതിയെ കയ്യോടെ പിടികൂടി. എന്നാൽ, പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മോതിരങ്ങൾ ഒളിപ്പിച്ച യുവതി പോലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടെങ്കിലും ഒടുവിൽ മോഷണം നടത്തിയ സ്ത്രീ കീഴടങ്ങി.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജ്വല്ലറിയിൽ കയറിയ യുവതി അവിടെനിന്നും സ്വർണമോതിരങ്ങൾ മോഷ്ടിക്കുകയായിരുന്നു. എന്നാൽ, മോഷണശ്രമത്തിനിടയിൽ തന്നെ കടയുടമ ഇവരെ പിടികൂടി. ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയും കോട്‌വാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ പോലീസ് എത്തുന്നതിനു മുൻപേ മോതിരങ്ങൾ ഒളിപ്പിച്ച യുവതി പോലീസിന് നേരെ ആക്രമണം നടത്തി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, 'ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ, പാൽട്ടാൻ ബസാറിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഒരു യുവതി സ്വർണമോതിരങ്ങൾ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടു. എന്നാൽ, മോഷ്ടിച്ച രണ്ടു മോതിരങ്ങളും അവർ എവിടെയോ ഒളിപ്പിച്ചുവെച്ചിരുന്നു. സ്ഥലത്തെത്തിയ വനിതാ പോലീസ് പരിശോധന നടത്തി മോതിരങ്ങൾ കണ്ടെടുത്തു. എന്നാൽ മോഷണം നടത്തിയതായി പോലീസിനോട് സമ്മതിക്കാതെ യുവതി അവർക്ക് നേരെ അക്രമാസക്തയായി.'

വനിതാ പോലീസുകാരെയാണ് ഈ സ്ത്രീ ആക്രമിച്ചത്. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം പോലീസ് ഇവരെ കീഴ്‌പ്പെടുത്തി. പോലീസ് പിടിയിലായതോടെ രക്ഷപ്പെടാൻ താൻ മദ്യലഹരിയിൽ ആണെന്നും മകന് അസുഖമാണെന്നും ചികിത്സയ്ക്കായാണ് മോഷണം നടത്തിയതെന്നും പോലീസിനോട് പറഞ്ഞു. പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഇതിന് പിന്നിൽ ഏതെങ്കിലും സംഘത്തിന് പങ്കുണ്ടോ അതോ യുവതി ഒറ്റയ്ക്കാണോ മോഷണം നടത്തിയത് എന്നതിനെക്കുറിച്ച് ചോദ്യം ചെയ്തുവരികയാണ്.

https://x.com/SoniyaK65017060/status/1950853245062271129

Woman caught stealing gold rings from a jewellery shop in Dehradun

Next TV

Related Stories
കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

Aug 1, 2025 07:37 PM

കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത്...

Read More >>
പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

Aug 1, 2025 07:23 PM

പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

ഹൂളിമാവ് സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ...

Read More >>
തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 1, 2025 06:47 PM

തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

Aug 1, 2025 05:29 PM

'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയിൽ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി

Aug 1, 2025 04:50 PM

മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി....

Read More >>
Top Stories

//Truevisionall