#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Dec 12, 2024 07:19 PM | By Jain Rosviya

പാലക്കാട്: (truevisionnews.com) പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സംഭവസ്ഥലത്തേക്ക് പോകാനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി.

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മന്ത്രി അനുശോചിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദ​ർ കെയർ ഹോസ്പിറ്റലിലുമാണ്.

എതിർദിശയിൽ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം നാലു മണിയോടെ കുട്ടികൾ സ്‌കൂൾവിട്ട് വരുന്ന സമയത്താണ് അപകടം. ലോറി നിയന്ത്രണംവിട്ട വീടിനോട് ചേർന്ന് മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു.

#kalladikkode #accident #Education #Minister #ordered #investigation

Next TV

Related Stories
#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി

Dec 12, 2024 10:18 PM

#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌...

Read More >>
#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

Dec 12, 2024 09:57 PM

#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ...

Read More >>
#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

Dec 12, 2024 09:54 PM

#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹം വീട്ടിലേക്ക്...

Read More >>
#QatarMinistry |  ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

Dec 12, 2024 09:45 PM

#QatarMinistry | ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം...

Read More >>
#Ganeshkumar | സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും -ഗതാഗതമന്ത്രി

Dec 12, 2024 09:44 PM

#Ganeshkumar | സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും -ഗതാഗതമന്ത്രി

പാലക്കാട് അപകടത്തിൽ കുട്ടികൾ മരിക്കാനിടയായ സാഹചര്യം പരിശോധിക്കും....

Read More >>
Top Stories