കാലടി: (truevisionnews.com) 9.5 കിലോ കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ശുമാർ മണ്ഡൽ, അബ്ദുൾ അസീസ്, പെരുമ്പാവൂർ പാനിപ്ര സ്വദേശി ഷംസുദീൻ എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പൊലീസും ചേർന്ന് കാലടി ടൗണിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.
ഓട്ടോറിക്ഷയിലാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. കാലടി, പെരുമ്പാവൂർ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചത്. ഇതിന് മുമ്പും പ്രതികൾ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്.
#Three #persons #arrested #with #9.5kg #ganja