സിംഗപ്പൂർ: (truevisionnews.com) ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി. ഗുകേഷും ഡിങ് ലിറനും തമ്മിലുള്ള 13–ാം പോരാട്ടം സമനിലയിൽ കലാശിച്ചു.

ചാമ്പ്യൻഷിപ്പിൽ ഒരു ഗെയിം മാത്രം അവശേഷിക്കെ 6.5–6.5 പോയിന്റ് എന്ന നിലയിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. 14–ാം ഗെയിം വ്യാഴാഴ്ച നടക്കും.
11–ാം ഗെയിമിലെ തോൽവിക്ക് 12–ാം ഗെയിമിൽ തിരിച്ചടി നൽകിയാണ് ഡിങ് ലിറന്‍ ചാമ്പ്യൻഷിപ്പിലേക്കു തിരികെയെത്തിയത്. നാളത്തെ കളിയും സമനിലയായാൽ, വെള്ളിയാഴ്ച ടൈബ്രേക്കർ മത്സരം നടക്കും.
#Worldchesschampionship #gukesh #tied #tomorrow #crucial
