#venkadeshayyer | 'എത്ര കോടി കിട്ടിയാലും വേണ്ടില്ല പി.എച്ച്.ഡി ഞാൻ പൂർത്തിക്കയാക്കും' -കൊൽക്കത്ത താരം വെങ്കടേഷ് അയ്യർ

#venkadeshayyer | 'എത്ര കോടി കിട്ടിയാലും വേണ്ടില്ല പി.എച്ച്.ഡി ഞാൻ പൂർത്തിക്കയാക്കും'   -കൊൽക്കത്ത താരം വെങ്കടേഷ് അയ്യർ
Dec 10, 2024 02:22 PM | By akhilap

കൊൽക്കത്ത: (truevisionnews.com) എത്ര കോടി കിട്ടിയാലും വേണ്ടില്ല പഠിപ്പു മുടക്കാൻ താൻ തായ്യാറാല്ല എന്ന നിലപാടിലാണ് ക്രിക്കറ്റ് താരമായ വെങ്കടേഷ് അയ്യർ.

ഈ കഴിഞ്ഞ ഐപിൽ താര ലേലത്തിൽ വമ്പൻ തുകയ്ക്കാണ് കൊൽക്കത്ത ടീം വെങ്കടേഷിനെ വീണ്ടും സ്വന്തമാക്കിയത്.

ഇപ്പോഴിതാ താരം വിദ്യാഭ്യാസം തുടരുകയാണെന്ന് ഒരു മാധ്യമത്തോടു വെളിപ്പെടുത്തിയത്.

ഫിനാൻസിൽ പിഎച്ച്ഡി ചെയ്യുകയാണ് വെങ്കടേഷ് അയ്യർ ഇപ്പോൾ. ‘‘ക്രിക്കറ്റു മാത്രമായി മുന്നോട്ടുപോകുകയെന്നത് എന്റെ രക്ഷിതാക്കളെ മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഞാൻ നന്നായി പഠിച്ചു.

പുതിയൊരു താരം മധ്യപ്രദേശ് ടീമിലെത്തുമ്പോൾ ഇപ്പോഴും പഠിക്കുന്നുണ്ടോയെന്നാണ് ആദ്യം ചോദിക്കുക. വിദ്യാഭ്യാസം മാത്രമാണ് മരണം വരെയും നമ്മുടെ കൂടെയുണ്ടാകുക. 60 വയസ്സുവരെ ഒരാൾക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല.’’

‘‘ജീവിക്കണമെങ്കിൽ നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം വേണം. എപ്പോഴും ക്രിക്കറ്റിനെക്കുറിച്ചു മാത്രം ചിന്തിച്ചാൽ കൂടുതൽ സമ്മർദത്തിലാകും. ഒരു സമയത്ത് രണ്ടു കാര്യങ്ങളും ചെയ്യാൻ സാധിക്കുമെങ്കിൽ ഞാൻ അതു ചെയ്യും.

ക്രിക്കറ്റ് താരങ്ങൾ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് എന്റെ അഭിപ്രായം. ബിരുദമോ, ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കാൻ പറ്റുമെങ്കിൽ അതു ചെയ്യണം. ഞാന്‍ ഫിനാൻസിൽ‌ പിഎച്ച്ഡി ചെയ്യുകയാണ്. അടുത്ത തവണ ഡോക്ടർ. വെങ്കടേഷ് അയ്യരെന്ന് എന്നെ വിളിക്കേണ്ടിവരും.’’– കൊൽക്കത്ത താരം പ്രതികരിച്ചു.


















#matter #many #crores #get #complete #PhD # Kolkata #star #VenkateshIyer

Next TV

Related Stories
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories