#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും
Dec 9, 2024 02:28 PM | By Athira V

( www.truevisionnews.com) സ്റ്റാറ്റസ് മെൻഷൻ അപ്ഡേഷന് ശേഷം പുതുപുത്തൻ ഫീച്ചറുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്.വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല.

നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സാപ്പ് തന്നെ ഇനി നമ്മെ ഓർമിപ്പിക്കും.

ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സാപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിവരങ്ങൾ ബാക്കപ്പിലോ സെർവറിലോ സൂക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഉപഭോക്താവിന് ശല്യമാകാത്ത രീതിയിലാണ് റിമൈൻഡർ നൽകുക. ആവശ്യമില്ലെങ്കിൽ ഈ സേവനം ഓഫ് ചെയ്യാനും സാധിക്കും.

വാട്സാപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ മറ്റ് വേർഷനുകളിലും ഈ അപ്‌ഡേഷൻ ലഭ്യമായി തുടങ്ങും.

അടുത്തിടെ വാട്സാപ്പ് അവതരിപ്പിച്ച സ്റ്റാറ്റസ് മെൻഷൻ ഓപ്ഷനും ഇതിനോടൊപ്പം ശ്രദ്ധേയമാണ്. ഒരു സ്റ്റാറ്റസ് ഇടുമ്പോൾ ഗ്രൂപ്പിലെ എല്ലാവരേയും മെൻഷൻ ചെയ്യാനും ഇതിലൂടെ സാധിക്കും.

നിലവിൽ അഞ്ച് വ്യക്തികളെ മാത്രമേ ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കൂ. ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതുമില്ല.

ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും.









#reminder #on #whatsapp #from #now #on

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories










Entertainment News