#Seniorwomenstournament | സീനിയർ വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ അസമിനെതിരെ കേരളത്തിന് വിജയം

#Seniorwomenstournament | സീനിയർ വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ അസമിനെതിരെ കേരളത്തിന് വിജയം
Dec 9, 2024 11:28 AM | By akhilap

അഹമ്മദാബാദ്: (truevisionnews.com)  സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം.

57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് 113 റൺസ് മാത്രമാണ് നേടാനായത്. 73 റൺസെടുത്ത നജ്ല സി.എം. സി യുടെ പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണർമാരായ ദൃശ്യ 15ഉം ഷാനി 20ഉം റൺസെടുത്ത് പുറത്തായി.

എന്നാൽ മൂന്നാമതായി ബാറ്റ് ചെയ്യാനെത്തിയ നജ്ലയുടെ പ്രകടനം കേരള ഇന്നിങ്സിന് കരുത്തായി. ഒരറ്റത്ത് നജ്ല ഉറച്ച് നിന്നപ്പോഴും മറുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണത് കേരളത്തിന് തിരിച്ചടിയായി.

ഏഴാം വിക്കറ്റിൽ നജ്ലയും സായൂജ്യയും ചേർന്ന് നേടിയ 75 റൺസാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സായൂജ്യ 22 റൺസെടുത്തു. അസമിന് വേണ്ടി നിരുപമയും മോണിക്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിൻ്റെ മുൻനിരയെ തകർത്തെറിഞ്ഞ് ബൌളർമാർ കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്. സ്കോർ അൻപതിലെത്തും മുൻപെ തന്നെ അസമിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

പിന്നീടൊരു തിരിച്ചുവരവിന് അസം ബാറ്റർമാർക്കായില്ല. 37-ാം ഓവറിൽ 113 റൺസിന് അസം ഓൾഔട്ടായി. 22 റൺസെടുത്ത രഷ്മി ദേയാണ് അസമിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മൃദുല, ദർശന, ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 73 റൺസ് നേടിയ നജ്ല യാണ് പ്ലയര്‍ ഓഫ് ദി മാച്ച്.

Kerala win over Assam in senior women's ODI tournament

Next TV

Related Stories
#ViratKohli | സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു; വിരാട് കോലിക്ക് പിഴ ശിക്ഷ

Dec 26, 2024 01:57 PM

#ViratKohli | സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു; വിരാട് കോലിക്ക് പിഴ ശിക്ഷ

സ്മിത്തിനൊപ്പം 8 റൺസെടുത്ത പാറ്റ് കമ്മിൻസാണ്...

Read More >>
#BoxingDayTest | ബോക്‌സിങ്‌ഡേ ടെസ്റ്റ്: പഞ്ചോടെ കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റം, ഒസീസിന് മികച്ച തുടക്കം

Dec 26, 2024 09:55 AM

#BoxingDayTest | ബോക്‌സിങ്‌ഡേ ടെസ്റ്റ്: പഞ്ചോടെ കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റം, ഒസീസിന് മികച്ച തുടക്കം

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ ഇല്ല എന്നതാണ് ഇന്ത്യന്‍ ടീമിലെ ഏക...

Read More >>
#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി; കേരളം - ആന്ധ്ര മത്സരം സമനിലയിൽ

Dec 25, 2024 10:41 AM

#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി; കേരളം - ആന്ധ്ര മത്സരം സമനിലയിൽ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ലെറോയ് ജോക്വിൻ ഷിബുവിൻ്റെ വിക്കറ്റ്...

Read More >>
#Santhoshtrophy | തമിഴ്നാടിൻറെ വിജയ മോഹം തകർത്തു; സന്തോഷ് ട്രോഫിയിൽ സമനില പിടിച്ച് കേരളം

Dec 24, 2024 08:58 PM

#Santhoshtrophy | തമിഴ്നാടിൻറെ വിജയ മോഹം തകർത്തു; സന്തോഷ് ട്രോഫിയിൽ സമനില പിടിച്ച് കേരളം

സന്തോഷ് ട്രോഫി ഫുടബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങി...

Read More >>
#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി: ആന്ധ്ര 278 റൺസിന് പുറത്ത്

Dec 24, 2024 10:44 AM

#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി: ആന്ധ്ര 278 റൺസിന് പുറത്ത്

നേരത്തെ ആറ് വിക്കറ്റിന് 232 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ആന്ധ്രയുടെ ഇന്നിങ്സ് അധികം നീട്ടാൻ കേരള ബൌളർമാർ...

Read More >>
#VijayHazareTrophy | വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി

Dec 24, 2024 10:37 AM

#VijayHazareTrophy | വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി

എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീൻ്റെ ഇന്നിങ്സ്. ഷോൺ റോജർ 27ഉം ഷറഫുദ്ദീൻ 21ഉം...

Read More >>
Top Stories