#Coochbehartrophy | കൂച്ച് ബെഹാർ ട്രോഫി; ഝാർഖണ്ഡ് ഭേദപ്പെട്ട സ്കോറിലേക്ക്

#Coochbehartrophy | കൂച്ച്  ബെഹാർ ട്രോഫി; ഝാർഖണ്ഡ് ഭേദപ്പെട്ട സ്കോറിലേക്ക്
Dec 9, 2024 10:03 AM | By Jain Rosviya

മംഗലപുരം: (truevisionnews.com) കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനവുമായി ഝാർഖണ്ഡ്.

മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഝാർഖണ്ഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന നിലയിലാണ്. നേരത്തെ ഝാർഖണ്ഡ് 153 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു.

ക്യാപ്റ്റൻ ബിശേഷ് ദത്തയും വത്സൽ തിവാരിയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് രണ്ടാം ഇന്നിങ്സിൽ ഝാർഖണ്ഡിന് കരുത്തായത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 216 റൺസ് പിറന്നു.

ബിശേഷ് ദത്ത 143 റൺസ് നേടിയപ്പോൾ വത്സൽ തിവാരി 92 റൺസെടുത്തു. 20 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ബിശേഷ് ദത്തയുടെ ഇന്നിങ്സ്.

ഇരുവരും പുറത്തായതോടെ നാല് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരള ബൌളർമാർ മത്സരത്തിൽ പിടിമുറുക്കി. കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 328 റൺസെന്ന നിലയിലാണ് ഝാർഖണ്ഡ്.

ഝാർഖണ്ഡിനിപ്പോൾ 175 റൺസിൻ്റെ ലീഡാണുള്ളത്. കേരളത്തിന് വേണ്ടി തോമസ് മാത്യു മൂന്ന് വിക്കറ്റും അഹ്മദ് ഇമ്രാൻ, കാർത്തിക്, അബിൻ ലാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

#Cooch #Behar #Trophy #Jharkhand #better #score

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
Top Stories