#kalarcodeaccident | കളര്‍കോട് അപകടം; നടന്നത് നിരവധി നിയമലംഘനങ്ങള്‍, കാറിന്റെ ആര്‍.സി. റദ്ദാക്കും

#kalarcodeaccident | കളര്‍കോട് അപകടം; നടന്നത് നിരവധി നിയമലംഘനങ്ങള്‍, കാറിന്റെ ആര്‍.സി. റദ്ദാക്കും
Dec 9, 2024 08:30 AM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) കളര്‍കോട് മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ട കാറിന്റെ ആര്‍.സി. റദ്ദാക്കുമെന്ന് ആര്‍.ടി.ഒ. എ.കെ. ദിലു അറിയിച്ചു.

കാറിന്റെ ആര്‍.സി. റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ആര്‍. രമണന്‍ ആലപ്പുഴ ആര്‍.ടി.ഒ. ദിലുവിന് കത്തുനല്‍കിയിരുന്നു. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കേണ്ടത് ആലപ്പുഴ ആര്‍.ടി.ഒ.യാണ്.

കാര്‍ വാടകയ്ക്കു കൊടുത്തെന്നു കണ്ടെത്തിയതിനാലും വിവിധ നിയമലംഘനങ്ങള്‍ നടത്തിയെന്നു തെളിഞ്ഞതിനാലുമാണ് ആര്‍.സി.റദ്ദാക്കാന്‍ കത്തു നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങളനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ആര്‍.ടി.ഒ. അറിയിച്ചു.

വാഹനം നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന നിയമപ്രകാരം ഉടമയ്‌ക്കെതിരേ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം വെള്ളിയാഴ്ച കേസെടുത്തിരുന്നു.

ഇതിനൊപ്പം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം ശനിയാഴ്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാറിന്റെ ഉടമ ഷാമില്‍ഖാന് വിദ്യാര്‍ഥികളുമായി ബന്ധമോ പരിചയമോ സൗഹൃദമോ ഇല്ലെന്നും പണത്തിനാണ് കാര്‍ നല്‍കിയതെന്നും അറിയിച്ചിരുന്നു.

ആറു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ ഇന്ന് മുതല്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കും.

നറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ കളര്‍കോടുവരെയുള്ള ഭാഗം ബ്ലാക്ക് സ്പോട്ടില്‍ അപകടമുണ്ടാകാതിരിക്കാനുള്ള നടപടിയെപ്പറ്റി വിശദ റിപ്പോര്‍ട്ടു നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴ ആര്‍.ടി.ഒ., നാഷണല്‍ സെക്ടര്‍ ആര്‍.ടി.ഒ., ദക്ഷിണമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കും.

അപകടംനടന്ന സ്ഥലത്ത് വെളിച്ചമില്ലാത്തതും റോഡിനു വീതിയില്ലാത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ റോഡരികില്‍ മരംനില്‍ക്കുന്നതും അപകടകാരണമെന്നാണു വിലയിരുത്തുന്നത്. ജനങ്ങളുമായും ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.



#kalarcode #accident #number #violations #took #place #car #RC will #cancelled

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories