കോഴിക്കോട് : ( www.truevisionnews.com ) വടകര ചോറോട് ഒമ്പത് വയസുകാരി കാറിടിച്ച് കോമയിലായ സംഭവത്തിൽ പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന.
ദുബൈയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് വരികയാണ് ഷജിൽ . സാധാരണ ഗതിയിൽ ഏതെങ്കിലും കുറ്റകൃത്യത്തിൽപ്പെട്ട പ്രതികൾ വിദേശത്തേക്ക് കടന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാറുണ്ട്.
എന്നാൽ ഈ കേസിൽ അത്തരമൊരു നടപടിയിലേക്ക് പോലിസ് കടന്നിട്ടില്ല.
ഷജിലുമായി അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അശ്രദ്ധ കൊണ്ടുള്ള മരണം തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ നിലവിൽ ചുമത്തിയത്.
ഇയാളുടെ ഭാര്യക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്താൻ സാധ്യതയില്ല. അപകടത്തിനിടയാക്കിയ കാർ അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കുമെന്നും പോലിസ് അറിയിച്ചു.
ഈ വർഷം ഫെബ്രുവരി 17ന് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂർ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്.
ബേബി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിർത്താതെ പോയി. സംഭവ സമയം കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഷെജീൽ.
കഴിഞ്ഞ ദിവസമാണ് അപകടത്തിനിടയാക്കിയ കാർ പോലീസ് കണ്ടെത്തിയത്. കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കാർ കണ്ടെത്തിയത്.
#Car #accident #Vadakara #It #is #hinted #that #the #accused #may #return #home #soon #surrender