#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഡി ഗുകേഷിന്‌ നിർണായക ജയം

#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഡി ഗുകേഷിന്‌ നിർണായക ജയം
Dec 8, 2024 07:25 PM | By akhilap

(truevisionnews.com) ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിർണായക ലീഡ് എടുത്ത് ഇന്ത്യയുടെ ഡി ഗുകേഷ്.ജയത്തോടെ ഗുകേഷിന് ആറ് പോയിന്റായി.

പതിനൊന്നാം റൗണ്ടിലാണ് എതിരാളി ഡിങ് ലിറനെ തോൽപ്പിച്ചത്. ഡിങ് ലിറന് അഞ്ച് പോയിന്റുകളാണുള്ളത്.

ഇനി മൂന്ന് റൗണ്ടുകളാണ് അവശേഷിക്കുന്നത്. ഏഴര പോയിന്റ് നേടുന്നയാൾ അടുത്ത ലോക ചാമ്പ്യനാകും. അടുത്ത മൂന്ന് മത്സരങ്ങളിൽ സമനില പിടിച്ചാൽ ഗുകേഷ് ലോകചാമ്പ്യനാകും.

ഡിസംബർ 13 വരെ നീണ്ട് നിൽക്കുന്ന ഫൈനലിൽ ആകെ 14 ക്ലാസിക്കൽ ഗെയിമുകളാണ് ഉള്ളത്. ജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് അരപ്പോയിന്റുമാണ് ലഭിക്കുക.

വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിൽ കണ്ണുവച്ചാണ് ഡി.ഗുകേഷ് ഫൈനൽ പോരിനിറങ്ങുന്നത്. വെറും 18 വയസുള്ള ഗുകേഷ് കിരീടം നേടുകയാണെങ്കിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാകും.

ഏകദേശം 21 കോടി 11 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജയിക്കുന്ന ഓരോ ഗെയിമിനും രണ്ട് ലക്ഷം ഡോളർ ലഭിക്കും. ബാക്കി തുക ഇരുതാരങ്ങൾക്കും തുല്യമായി വീതിക്കും. 14 റൗണ്ടിന് ശേഷം പോയിന്റ് നിലയിൽ തുല്യമെങ്കിൽ സമപരിധി വച്ചുള്ള റാപ്പിഡ്, ബ്ലിറ്റ്സ് ടൈബ്രേക്കറിലൂടെ ജേതാവിനെ നിർണയിക്കും.

#World #Chess #Championship #Crucial #win #DGukesh

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
Top Stories