കോഴിക്കോട്: (truevisionnews.com) ഐ ലീഗിലെ രണ്ടാം ഹോം മാച്ചിൽ ഗോകുലം കേരളക്ക് തോൽവി. ഗോവക്കാരായ ചർച്ചിൽ ബ്രദേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചുകയറിയത്.
13ാം മിനിറ്റിൽ ലഭിച്ച ഗോളിലൂടെ ചർച്ചിൽ ബ്രദേഴ്സ് വിജയം കുറിച്ചു.
ഫോർവേഡ് താരമായ വെഡേലി കേക്കിന് മധ്യഭാഗത്തുനിന്ന് ലഭിച്ച പന്ത് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിലും തൊട്ടരികിലുണ്ടായിരുന്ന മിഡ്ഫീൽഡർ സ്റ്റെൻഡ്ലി പെനാൽറ്റി ബോക്സിന് തൊട്ടുമുന്നിൽനിന്ന് ഉതിർത്ത ഷോട്ട് ഗോകുലം ഗോളി ഷിബിൻ രാജിന് സേവിനുള്ള അവസരം പോലും നൽകാതെ വലയിൽ കയറ്റി.
തുടർന്ന് ഇരുടീമുകളും ഗോളിനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
#ILeague #Gokulam #lost #Kerala