പാറശ്ശാല: ( www.truevisionnews.com ) വീടിനുസമീപം സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ അയല്‍വാസിയായ യുവതി പിടിയില്‍.
പൊഴിയൂര്‍ പ്ലാന്‍കാലവിളാകത്തില്‍ ശാലി(30)യെയാണ് പൊഴിയൂര്‍ പോലീസ് പിടികൂടിയത്.
പൊഴിയൂര്‍ സ്വദേശിയായ വര്‍ഗീസിന്റെ വീടിനോടു ചേര്‍ന്ന് സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ അയല്‍വാസികളായ ശാലിയും സഹോദരന്‍ സന്തോഷ്‌കുമാറും ചേര്‍ന്ന് രാത്രിയില്‍ കത്തിക്കുകയായിരുന്നു.
ശാലിയുടെ അമ്മയെ സന്തോഷ്‌കുമാര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിലുള്ള വൈരാഗ്യത്തിലാണ് സ്‌കൂട്ടര്‍ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
വര്‍ഗീസിന്റെ പരാതിയില്‍ പൊഴിയൂര്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒന്നാംപ്രതി സന്താഷ് വെളുപ്പിന് സ്‌കൂട്ടര്‍ കത്തിച്ചശേഷം അന്നുതന്നെ വിദേശത്തേക്കു കടന്നിരുന്നു.
#Animosity #harming #mother #Woman #arrested #burning #neighbor #scooter