#arrest | ഒളിവില്‍ കഴി‍ഞ്ഞുവന്ന തട്ടിപ്പു കേസുകളിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

#arrest |  ഒളിവില്‍ കഴി‍ഞ്ഞുവന്ന തട്ടിപ്പു കേസുകളിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍
Dec 7, 2024 01:13 PM | By Susmitha Surendran

ചെങ്ങന്നൂർ: (truevisionnews.com) ഒളിവില്‍ കഴി‍ഞ്ഞുവന്ന തട്ടിപ്പു കേസുകളിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍. കായംകുളം പെരിങ്ങാല കലാഭവനം വിജയകുമാറിനെ (47) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന് 2003ൽ വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു.

വിജയകുമാർ എന്ന പേര് ഗസറ്റ് വിജ്ഞാപനം വഴി സന്തോഷ് മോഹനൻ എന്നാക്കി മാറ്റി കോയമ്പത്തൂർ, വിയ്യൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.

ഡോ. സന്തോഷ് മേനോൻ, സന്തോഷ് തയ്യിൽ എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. 2017ൽ വെണ്മണി പൊലീസ് സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത മറ്റൊരു തട്ടിപ്പു കേസിലും പ്രതി ഹാജരായിരുന്നില്ല.

ഇതെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് വെണ്മണി പൊലീസിന് വിവരം ലഭിച്ചത്.

ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി എസ്എച്ച്ഒ എം സി അഭിലാഷ്, എസ്ഐ നിയാസ്, സീനിയർ സിപിഒ അഭിലാഷ്, സിപിഒമാരായ ശിഹാബ്, കണ്ണൻ എന്നിവരുൾപ്പെട്ട സ്പെഷൽ സ്ക്വാഡാണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയി‍ൽ ഹാജരാക്കിയ പ്രതിയെ 19 വരെ റിമാൻഡ് ചെയ്തു.

#Accused #fraud #cases #who #went #run #arrested #after #20years.

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories