#arrest | യു​വാ​വി​നെ വീ​ട്ടി​ൽ​ക​യ​റി ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്, പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

#arrest |  യു​വാ​വി​നെ വീ​ട്ടി​ൽ​ക​യ​റി ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്,  പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Dec 7, 2024 12:47 PM | By Susmitha Surendran

കാ​യം​കു​ളം: (truevisionnews.com) യു​വാ​വി​നെ വീ​ട്ടി​ൽ​ക​യ​റി ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.

കൃ​ഷ്ണ​പു​രം കാ​പ്പി​ൽ ഭാ​ഗ​ത്ത് വി​ജി​ത്തി​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​ലി​പ്പ​ക്കു​ളം സ്വ​ദേ​ശി ന​ന്ദു​വി​നെ​യാ​ണ് അ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഓ​ച്ചി​റ ഞ​ക്ക​നാ​ൽ കി​ട​ങ്ങി​ൽ വീ​ട്ടി​ൽ സൂ​ര​ജ് (19), ഓ​ച്ചി​റ കൊ​റ്റ​മ്പ​ള്ളി അ​മ്പ​ല​ശ്ശേ​രി​ൽ അ​മ്പാ​ടി ഹ​രീ​ഷ് (20), ഓ​ച്ചി​റ വ​യ​ന​കം മേ​നേ​ഴ​ത്ത് ഹ​രി​കൃ​ഷ്ണ​ൻ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 16ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​റ​ച്ചി വെ​ട്ടു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ന​ന്ദു​വി​ന്റെ ഇ​രു കാ​ലു​ക​ളി​ലും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ലും മ​ണ​പ്പ​ള്ളി​യി​ലു​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച ഓ​ച്ചി​റ ഞ​ക്ക​നാ​ൽ കൊ​ച്ചു​പു​ര കി​ഴ​ക്ക​തി​ൽ അ​ജി​ത്ത് (26), ഓ​ച്ചി​റ മേ​മ​ന ആ​രാ​മ​ത്തി​ൽ അ​തു​ൽ രാ​ജ് (20), ത​ഴ​വ മ​ണ​പ്പ​ള്ളി കാ​പ്പി​ത്ത​റ കി​ഴ​ക്ക​തി​ൽ മി​ഥു​ൻ രാ​ജ് (22), ഓ​ച്ചി​റ മേ​മ​ന അ​ക്ഷ​യ് ഭ​വ​ന​ത്തി​ൽ അ​ക്ഷ​യ് കൃ​ഷ്ണ​ൻ (21), ഓ​ച്ചി​റ കൊ​റ്റ​മ്പ​ള്ളി ഗൗ​രി ഭ​വ​ന​ത്തി​ൽ ലൈ​ജു (18), കൊ​ട്ടാ​ര​ക്ക​ര ച​ക്കു​വ​ര​ക്ക​ൽ ജ​യ​ശ്രീ ഭ​വ​ന​ത്തി​ൽ അ​ക്ഷ​യ് കു​മാ​ർ (18) എ​ന്നി​വ​രെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്.

ഡി.​വൈ.​എ​സ്.​പി ബാ​ബു​ക്കു​ട്ട​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി.​ഐ അ​രു​ൺ ഷാ, ​എ​സ്.​ഐ ര​തീ​ഷ് ബാ​ബു, എ.​എ​സ്.​ഐ പ്രി​യ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, അ​ഖി​ൽ മു​ര​ളി, ഗോ​പ​കു​മാ​ർ, ശ്രീ​നാ​ഥ്, സോ​നു, അ​രു​ൺ, അ​ഖി​ൽ, ശി​വ​കു​മാ​ർ, സ​ജു, റെ​ജി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.


#issue #case #young #man #hacked #death #home #under #arrest.

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories