#sexualassault | പിയാനോ ക്ലാസിനിടെ 14കാരിക്ക് പീഡനം; സംഗീതാധ്യാപകന് 29 വർഷം തടവും നാലര ലക്ഷം പിഴയും

#sexualassault | പിയാനോ ക്ലാസിനിടെ 14കാരിക്ക് പീഡനം; സംഗീതാധ്യാപകന് 29 വർഷം തടവും നാലര ലക്ഷം പിഴയും
Dec 6, 2024 08:45 PM | By Athira V

തൃശൂർ: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സംഗീതാധ്യാപകന് 29 വർഷം തടവും 4.5 ലക്ഷം പിഴയും.

പിയാനോ അധ്യാപകനായ എളവള്ളി ചിറ്റാട്ടുകര വടക്കേത്തറ വീട്ടിൽ ജോഷി വർഗീസിനെയാണ് (56) ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷ വിധിച്ചത്.

26 വർഷം കഠിന തടവും മൂന്ന് വർഷം വെറും തടവുമാണ് വിധിച്ചത്. പിഴ അടക്കാത്തപക്ഷം 18 മാസം കൂടി അധികതടവ് അനുഭവിക്കണം.

കഴിഞ്ഞ വർഷം സെപ്റ്റംബർ 10 മുതൽ 24 വരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. പിയാനോ ക്ലാസ്സ് നടത്തുന്ന സ്ഥാപനത്തിൽ വച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. സി.പി.ഒമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

#14 #year #old #molested #during #piano #class #Music #teacher #sentenced #29 #years #prison #fined #four #half #lakhs

Next TV

Related Stories
കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം, കുഞ്ഞിനായി തെരച്ചിൽ

Jul 20, 2025 12:49 PM

കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം, കുഞ്ഞിനായി തെരച്ചിൽ

കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം, കുഞ്ഞിനായി...

Read More >>
'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

Jul 20, 2025 12:15 PM

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്...

Read More >>
ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

Jul 20, 2025 11:54 AM

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ...

Read More >>
Top Stories

//Truevisionall