#kalarkodeaccident | ആൽബിന് വിട നൽകാനൊരുങ്ങി കോളേജ്, കാറപകടത്തിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരം

#kalarkodeaccident |  ആൽബിന് വിട നൽകാനൊരുങ്ങി കോളേജ്, കാറപകടത്തിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരം
Dec 6, 2024 06:15 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) കളര്‍കോട് വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ച  ആൽബിൻ ജോർജിന് വിട നൽകാനൊരുങ്ങി വണ്ടാനം മെഡിക്കൽ കോളേജ്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആൽബിന്റെ പോസ്റ്റ്‌ മോർട്ടം രാവിലെ എട്ടരയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും. ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനം.

വിദേശത്തുനിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ പൊതു ദർശനത്തിന് ശേഷം ആൽബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പിന്നീടായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക. ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി.

ചികിത്സയിൽ കഴിയുന്ന മറ്റു നാലു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം വിദ്യാർത്ഥികൾക്ക് വാഹനം നൽകിയ വാഹന ഉടമ ഷാമിൽ ഖാനെ മോട്ടോർ വാഹനവകുപ്പ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വാഹനം റെന്റിനാണ് നൽകിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശം നൽകിയത്.

#Vandanam #Medical #College #prepares #bid #farewell #AlbinGeorge.

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories