പാലക്കാട്: (truevisionnews.com) പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
#accident | പെട്ടി ഓട്ടോ മറിഞ്ഞ് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം
തൃശൂർ: (truevisionnews.com) തൃശൂരിൽ പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി ഫൈസൽ(47) ആണ് മരിച്ചത്.
ഒല്ലൂർ കുട്ടനല്ലൂരിൽ ഓവർ ബ്രിഡ്ജിന് സമീപം ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചുതന്നെ ഫൈസൽ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
#Accident #between #KSRTC #bus #private #bus #About #10 #people #injured