തിരുവനന്തപുരം: (www.truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്.
കൊല്ലം ജയകുമാർ ലോട്ടറീസ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിറ്റ ടിക്കറ്റാണെന്ന് ഏജൻസി ഉടമ അറിയിച്ചു.
ഗോർക്കി ഭവനിൽ വച്ചായിരുന്നു പൂജാ ബംപർ ലോട്ടറി നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613 എന്നീ ടിക്കറ്റുകൾക്ക്.
രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്ക്. ഓരോ പരമ്പരകൾക്കും രണ്ടു വീതം പത്ത് ലക്ഷമാണ് മൂന്നാം സമ്മാനം.
കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
#PoojaBumper #tickets #sold #crores #one #tickets #sold#Alappuzha