#Murder | ‘താ​നാ​ണ്​ ക​ത്തി​ച്ച​തെ​ന്ന്​ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ’; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്

#Murder | ‘താ​നാ​ണ്​ ക​ത്തി​ച്ച​തെ​ന്ന്​ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ’; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്
Dec 4, 2024 09:07 AM | By VIPIN P V

കൊല്ലം: (www.truevisionnews.com) കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്.

കൊലയ്ക്ക് കാരണം ഭര്‍ത്താവിന്‍റെ സംശയരോഗമാണെന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ പ്രതി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി.

അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജൻ എതിർത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

കൊ​ല്ലം ന​ഗ​ര​ത്തി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന കൊ​ട്ടി​യം ത​ഴു​ത്ത​ല തു​ണ്ടി​ൽ മേ​ല​തി​ൽ വീ​ട്ടി​ൽ അ​നി​ല(44)​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ സോ​ണി​ക്ക്​ പൊ​ള്ള​ലേ​റ്റു.

സം​ഭ​വ​ത്തി​ൽ അ​നി​ല​യു​ടെ ഭ​ർ​ത്താ​വ്​ പ​ത്​​മ​രാ​ജ​നെ (60) യാണ് കൊ​ല്ലം ഈ​സ്റ്റ്​ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തത്. ന​ഗ​ര​മ​ധ്യ​ത്തി​ലെ റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി കാ​റി​ൽ പെ​ട്രോ​ളൊ​ഴി​ച്ച്​ യു​വ​തി​യെ തീ​കൊ​ളു​ത്തി​ക്കൊ​ല്ലുകയായിരുന്നു.

പ്രതി കൃത്യം നടത്തിയത് ആസൂത്രിതമായെന്ന് എഫ്.ഐ.ആർ. പ്രതി കൃത്യം നടത്താനായി 300 രൂപയ്ക്ക് പെട്രോൾ വാങ്ങി.

ഭാര്യയെയും സുഹൃത്തിനെയും കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് പ്രതി എത്തിയത്. കടയിൽ നിന്ന് ഇറങ്ങിയത് മുതൽ പത്മരാജൻ അനിലയെ പിന്തുടർന്നുണ്ടായിരുന്നു.

സംഭവസമയത്ത് അനിലക്കൊപ്പം കാറിൽ ഉണ്ടായിരുന്നത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ സോണിയായിരുന്നു. സോണിക്ക് പൊള്ളലേറ്റിരുന്നു.

താ​നാ​ണ്​ ക​ത്തി​ച്ച​തെ​ന്ന്​ ഇ​യാ​ൾ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഇ​യാ​ൾ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​നി​ല​യു​ടെ ബേ​ക്ക​റി​യി​ൽ പാ​ർ​ട്​​ണ​റാ​യ യു​വാ​വി​നെ ല​ക്ഷ്യ​മി​ട്ടാ​ണ്​ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ്​ പ്ര​തി​ മൊ​ഴി നൽകി.

ആ ​യു​വാ​വും അ​നി​ല​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​ര​മു​ണ്ടാ​യ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​മാ​ണ്​​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നാ​ണ്​ നിഗമനം.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കൊ​ല്ലം ന​ഗ​ര​ത്തി​ൽ ചെ​മ്മാ​ൻ​മു​ക്കി​ലാ​ണ്​ സം​ഭ​വം. അ​നി​ല​യും സോ​ണി​യും സ​ഞ്ച​രി​ച്ച കാ​റി​ന്​ മു​ന്നി​ൽ ഡോ​ർ തു​റ​ക്കാ​നാ​കാ​തെ മ​റ്റൊ​രു കാ​ർ കൊ​ണ്ട്​ ത​ട​ഞ്ഞു​നി​ർ​ത്തി​യ പ​ത്മ​രാ​ജ​ൻ പെ​​ട്രോ​ൾ ഒ​ഴി​ക്കു​ക​യും​ തീ​യി​ടു​ക​യു​മാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ മൂ​ന്ന്​ ത​വ​ണ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി. വാ​ഹ​നം ക​ത്തു​ന്ന​ത്​ ക​ണ്ട്​ വ​ഴി​യാ​ത്ര​ക്കാ​ർ പൊ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു.

ക​ണ്ടു​നി​ന്ന​വ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കാ​ർ ആ​ളി​ക്ക​ത്തി​യ​തി​നാ​ൽ ആ​ളു​ക​ൾ​ക്ക്​ അ​ടു​ക്കാ​നാ​യി​ല്ല. പൊ​ലീ​സെ​ത്തി വാ​ഹ​നം തു​റ​ന്ന്​ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സോ​ണി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സോ​ണി​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ച​ക തൊ​ഴി​ലാ​ളി​യാ​ണ്​ പ​ത്​​മ​രാ​ജ​ൻ. ​

#Witnesses #said #one #who #burned #FIR #case #wife #set #fire #Kollam #out

Next TV

Related Stories
#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

Dec 24, 2024 08:33 AM

#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

മേക്കപ്പ് മാനേജർ സജീവിന് എതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ്...

Read More >>
#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

Dec 24, 2024 08:26 AM

#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ....

Read More >>
#accident |  കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി,  ദാരുണാന്ത്യം

Dec 24, 2024 08:21 AM

#accident | കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി, ദാരുണാന്ത്യം

വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരിച്ചത്....

Read More >>
യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

Dec 24, 2024 08:10 AM

യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ...

Read More >>
#ganja | ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്; യുവാക്കൾ പിടിയിൽ

Dec 24, 2024 08:03 AM

#ganja | ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്; യുവാക്കൾ പിടിയിൽ

ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസില്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 172.37 ഗ്രാം എംഡിഎംഎ...

Read More >>
#arrest | രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ  കടന്നുപിടിച്ചു; പ്രതികളെ പിടിയിൽ

Dec 24, 2024 07:56 AM

#arrest | രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ കടന്നുപിടിച്ചു; പ്രതികളെ പിടിയിൽ

കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് ബ്യൂട്ടി പാർലർ ജീവനക്കാരി താമസിച്ചിരുന്നത്....

Read More >>
Top Stories