#complaint | കോഴിക്കോട് മേപ്പയൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കണക്ക് അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി; തോളെല്ലിന് പരിക്ക്‌

#complaint | കോഴിക്കോട് മേപ്പയൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കണക്ക് അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി; തോളെല്ലിന് പരിക്ക്‌
Dec 3, 2024 09:32 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) ക്ലാസ് എടുക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. മേപ്പയൂർ ഗവൺമെൻ്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലൻ ഷൈജുവിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലത് കൈയിലെ തോളെല്ലിനാണ് പരിക്ക്.

ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനെ തുടർന്ന് കണക്ക് അധ്യാപകൻ അനീഷ് അടിക്കുകയായിരുന്നുവെന്ന് അലൻ്റെ പിതാവ് ഷൈജു പറഞ്ഞു.

കൈ കൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തു. ഇടവേളയ്ക്ക് ബാത്ത്റൂമിൽ പോയ അലൻ അധ്യാപകൻ അടിച്ച ഭാഗം സുഹൃത്തുകൾക്ക് കാണിച്ചു കൊടുത്തു.

തോളെല്ലിന് സമീപത്തായി അധ്യാപകൻ അടിച്ചതിന്റെ പാട് കണ്ടതിനെ തുടർന്ന് കുട്ടികൾ ക്ലാസ് അധ്യാപികയെ വിവരം അറിയിച്ചു.

അധ്യാപിക വന്ന് പരിശോധിച്ചപ്പോൾ അടി കിട്ടിയ പാട് കാണുകയും വിവരം പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നുവെന്ന് ഷൈജു പറഞ്ഞു.

തുടർന്ന് പ്രധാനാധ്യാപകൻറെ നിർദ്ദേശത്തെ തുടർന്ന് അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഏതാണ്ട് 3മണിയോടെ വിവരം തന്നെ വിളിച്ച് പറഞ്ഞു.

ശേഷം കുട്ടിയെ വടകര ഗവൺമെന്റ് ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് തോളെല്ലിന് ചതവ് ഉള്ളതായി കണ്ടെത്തിയതെന്ന് ഷൈജു പറഞ്ഞു. സംഭവത്തിൽ പിതാവിൻ്റെ പരാതിയിൽ അധ്യാപകനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു.

#Complaint #that #student #Mepayur #High #School #Kozhikode #beatenup #maths #teacher #Shoulder #injury

Next TV

Related Stories
കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും  മരിച്ചു

Jan 23, 2025 10:30 AM

കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും മരിച്ചു

കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍...

Read More >>
പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതില്ല,  ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ

Jan 23, 2025 10:19 AM

പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതില്ല, ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ

പാര്‍ട്ടിയുടെ ഒരു ഘടകത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. 27 ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം...

Read More >>
' ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യം'; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

Jan 23, 2025 10:00 AM

' ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യം'; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ...

Read More >>
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

Jan 23, 2025 09:29 AM

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

വിവാദങ്ങൾക്ക് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ എന്നും ഗോവിന്ദൻ പ്രതിനിധികളോട് പറഞ്ഞു....

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Jan 23, 2025 08:39 AM

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര...

Read More >>
ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

Jan 23, 2025 08:29 AM

ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി...

Read More >>
Top Stories