തിരുവനന്തപുരം: ( www.truevisionnews.com) ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചതിന് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരാവഹികള്‍ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്.
അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ്.
ക്യാമ്പസിനുള്ളിൽ വെച്ച് മർദ്ദിച്ചുവെന്നാണ് പരാതി. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ പങ്കെടുക്കാത്തിനാണ് മർദ്ദിച്ചതെന്നാണ് പരാതി. കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പാർട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാൻ എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും എന്നാൽ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഇവർ മർദ്ദിക്കുകയായിരിന്നു എന്ന് മുഹമ്മദ് അനസ് പറയുന്നു.
കൊടി കെട്ടാൻ പറഞ്ഞപ്പോൾ പറ്റില്ല കാൽ വയ്യ എന്ന് പറഞ്ഞെന്നും തുടർന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡൻ്റായ അമൽചന്ദ് തന്നെ മർദ്ദിച്ചുവെന്നും മുഹമ്മദ് അനസ് പറഞ്ഞു.
കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നാണ് പരാതി.
വൈകല്യമുള്ള കാലിൽ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവർ മർദ്ദിച്ചിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി.
#SFI #did #not #go #work #differently #abled #student #beatenup #case #was #filed #against #officials