#kalarkodeaccident | 'പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് മാസം,നീറ്റ് പരീക്ഷ വിജയിച്ചത് കോച്ചിങ് ഇല്ലാതെ'; തീരാനോവായ് അബ്ദുല്‍ ജബ്ബാര്‍

#kalarkodeaccident | 'പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് മാസം,നീറ്റ് പരീക്ഷ വിജയിച്ചത് കോച്ചിങ് ഇല്ലാതെ'; തീരാനോവായ് അബ്ദുല്‍ ജബ്ബാര്‍
Dec 3, 2024 08:41 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com ) പുതുതായി നിര്‍മിച്ച വീട്ടില്‍ താമസിച്ച് കൊതി തീരും മുമ്പാണ് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ യാത്രയായത്.

ആലപ്പുഴ കളര്‍കോട് നടന്ന വാഹനപകടത്തില്‍ മരിച്ച എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദിന്റെ കുടുംബം രണ്ട് മാസം മുമ്പാണ് മാടായി മാട്ടൂലിലെ നോര്‍ത്ത് മുട്ടത്തെ പുതിയ വീട്ടിലേത്ത് താമസം മാറ്റിയത്. അന്ന് ഗൃഹപ്രവേശന ചടങ്ങില്‍ നിറഞ്ഞ ചിരിയോടെ മുഹമ്മദും പങ്കെടുത്തിരുന്നു.

ആദ്യം ഉമ്മയുടെ നാട്ടിലായിരുന്നു മുഹമ്മദിന്റെ കുടുംബം താമസിച്ചിരുന്നത്. ഉപ്പയുടെ നാട്ടില്‍ പുതിയ വീടെടുത്തശേഷം അങ്ങോട്ടേക്ക് മാറുകയായിരുന്നു. സൗദിയില്‍ ബിസിനസുകാരനാണ് മുഹമ്മദിന്റെ ഉപ്പ ജബ്ബാര്‍.

ഉമ്മ ഫാസില. മൂന്ന് സഹോദരങ്ങളുമാണുള്ളത്. ഇരട്ട സഹോദരനായ മിഷാല്‍ തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥിയാണ്. സഹോദരി മിന്‍ഹ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു സഹോദരന്‍ കൂടിയുണ്ട്.

മിഷാലും മുഹമ്മദും പഠനത്തില്‍ മിടുക്കരായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പ്ലസ് ടു വരെ വിദേശത്ത് പഠിച്ചശേഷമാണ് എംബിബിഎസ് പഠനത്തിനായി മുഹമ്മദ് ആലപ്പുഴയിലെത്തിയത്. നീറ്റ് പരീക്ഷ കോച്ചിങ്ങൊന്നും ഇല്ലാതെ പാസായിട്ടാണ് എംബിബിഎസിന് പ്രവേശനം നേടിയത്.

എല്ലാവരോടും വിനയത്തോടെ പെരുമാറുന്ന മുഹമ്മദ് ഡോക്ടറാകണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. നാല് ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് മുഹമ്മദ് ആലപ്പുഴയിലേക്ക് തിരിച്ചുപോയത്. അടുത്ത അവധിക്ക് വരാമെന്ന് പറഞ്ഞ ആ യാത്ര അവസാനത്തേതാകുമെന്ന ആരും കരുതിയില്ല.

കഴിഞ്ഞ ദിവസം രാത്രിയാണ് ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപം ദാരുണമായ വാഹനപകടം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

#'Two #months #after #moving #new #house #cleared #NEET #without #coaching #AbdulJabbar #star

Next TV

Related Stories
കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

Jul 30, 2025 05:19 PM

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്...

Read More >>
വടകര -മാഹി കനാലിൽ  സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

Jul 30, 2025 05:09 PM

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം...

Read More >>
എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

Jul 30, 2025 04:51 PM

എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി, കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി...

Read More >>
പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

Jul 30, 2025 04:03 PM

പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും...

Read More >>
ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

Jul 30, 2025 03:41 PM

ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിലെ സ്വകര്യ ബസിൽ കണ്ടക്ടറായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ...

Read More >>
Top Stories

Entertainment News

//Truevisionall