വയനാട്: (truevisionnews.com) ചുണ്ടേലിൽ ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ രംഗത്ത് .
നവാസും ഥാർ ഓടിച്ചിരുന്ന സുബിൻഷാദും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ നവാസിനെ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു.
മരിച്ച നവാസിൻ്റെയും സുബിൽഷായുടെയും റെസ്റ്റോറൻ്റുകൾ റോഡിൻറെ ഇരുവശത്താണ്. ഇതാണ് ഇരുവരും തമ്മിലെ തർക്കത്തിന് കാരണമെന്നാണ് വിവരം.
അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ചുണ്ടേൽ ടൗണിൽ സുബിൻഷാദ് നിൽക്കുന്നതും ഒരു ഫോൺ കോൾ വന്നപ്പോൾ വേഗത്തിൽ പോവുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളുണ്ടെന്നും നവാസിൻ്റെ ബന്ധുക്കൾ പറയുന്നു.
അപകടമുണ്ടായത് ഇതിന് ശേഷമായതിനാൽ അന്വേഷണം വേണമെന്നും നവാസിൻ്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. മരണം ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് നവാസിൻ്റെ ബന്ധു റാഷിദ് വൈത്തിരി പൊലീസിൽ പരാതി നൽകി.
ഇന്നലെയാണ് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സുബിൻഷാദിനും അപകടത്തിൽ പരുക്കേറ്റിരുന്നു.
ഇയാൾ ചികിത്സയിലാണ്. നവാസിൻ്റെ മരണത്തിന് പിന്നാലെ സുബിൻഷാദിൻ്റെ ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. കല്ലേറിൽ ഹോട്ടലിൻ്റെ ചില്ലുകൾ തകർന്നു.
#relatives #autorickshaw #driver #who #died #Thar #jeep #autorickshaw #collision #scene #allegations #premeditated #murder.