കോഴിക്കോട്: ( www.truevisionnews.com ) കുറ്റ്യാടി ചെറിയകുമ്പളത്ത് ആറു വയസ്സുകാരന് പനി ബാധിച്ചു മരണപ്പെട്ടു. തോട്ടത്തില്‍ നവാസിന്റെയും സെറീനയുടെയും മകന് നാസിമുല്ഹഖ് ആണ് മരണപ്പെട്ടത്.
മൂന്നു ദിവസം മുന്‍പാണ് പനി ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
പനി കൂടി അപസ്മാരം വന്നതിനെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി വീട്ടിലെ കോണിയുടെ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കുറ്റ്യാടി ഗവ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു.
സഹോദരങ്ങള്‍: മുഹമ്മദ് നാസിം, ആയിഷ സന.
#six #year #old #boy #died #fever #Kuttyadi #Kozhikode