Related Stories







Dec 3, 2024 05:24 PM

ആലപ്പുഴ: (www.truevisionnews.com) കളർകോട് കാറപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ സംസ്കാര ചടങ്ങുകൾ വിവിധയിടങ്ങളിലായി നടക്കും.

പാലക്കാട് സ്വദേശി ശ്രീദീപിൻ്റെ സംസ്കാര ചടങ്ങുകൾ ശേഖരിപുരം ചന്ദ്രനഗർ ശ്മശാനത്തിൽ വൈകിട്ട് 6 മണിയോടെ നടക്കും.

മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ്റെ സംസ്കാരം കോട്ടയം പാലയിലെ കുടുംബ വീട്ടിലും മുഹമ്മദ് അബ്ദുൽ ജബ്ബാറിൻ്റെ സംസ്കാരം കണ്ണൂരിൽ രാത്രി 9 മണിക്ക് മാട്ടൂൽ വേദാമ്പർ ജുമാ മസ്ജിദ് ഖബർ സ്ഥാനിലും നടക്കും.

ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകൾ എറണാകുളം ടൗൺ ജുമാ മസ്ജിദിൽ വൈകിട്ട് നടന്നു.

കോട്ടയം സ്വദേശി ആയുഷ് ഷാജിയുടെ സംസ്കാരം കാവാലത്ത് നാളെയാണ് നടക്കുക. ഇൻഡോറിലുള്ള മാതാപിതാക്കൾ എത്തിയാൽ മാത്രമേ സംസ്കാരം നടക്കൂ.

ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടേയും പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ നടന്നു. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.

പൊതുദർശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോയി.

ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു.

മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്.

അപകടത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും.

പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.

#Leave #dreams #return #one #Teachers #friends #bid #tearful #farewell

Next TV

Top Stories