#alappuzhaaccident | ‘ഒരാൾ കയ്യിൽ പിടിച്ചു; ഞങ്ങളെ രക്ഷിക്കണേ എന്ന് നിലവിളിച്ചു’: ഞെട്ടലോടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഭിനന്ദ്

#alappuzhaaccident | ‘ഒരാൾ കയ്യിൽ പിടിച്ചു; ഞങ്ങളെ രക്ഷിക്കണേ എന്ന് നിലവിളിച്ചു’: ഞെട്ടലോടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഭിനന്ദ്
Dec 3, 2024 08:21 AM | By Susmitha Surendran

ആലപ്പുഴ :(truevisionnews.com) ‘ഞങ്ങളെ രക്ഷിക്കണേയെന്നു വാവിട്ടു കരഞ്ഞുകൊണ്ടു കാറിലുണ്ടായിരുന്ന ഒരാൾ എന്റെ കയ്യിൽ പിടിച്ചു. അപ്പോൾ തന്നെ അവന്റെ ബോധം മറഞ്ഞു’ - കളർകോട് ചങ്ങനാശേരി ജംക്‌ഷനിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഭിനന്ദ് പറയുന്നു.

ഇന്നലെ രാത്രി ഒൻപതരയോടെ ചങ്ങനാശേരി ജംക്‌ഷനു നൂറ് മീറ്റർ വടക്കു ഭാഗത്തായായിരുന്നു അപകടം. അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. 6 പേർക്കു ഗുരുതര പരുക്കേറ്റു. ബസ് യാത്രക്കാരായ 15 പേർക്കും പരുക്കുണ്ട്.

വണ്ടാനം ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥികളിൽ ആർക്കാണ് അപകടം പറ്റിയതെന്ന് തുടക്കത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെയാണ് രാത്രി ഹോസ്റ്റലിൽനിന്ന് ആലപ്പുഴ നഗരത്തിലേക്കു സിനിമ കാണാൻ പോയ സംഘമാണെന്ന സംശയമുണ്ടായത്.

2 മാസം മുൻപാണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളുടെ ക്ലാസ് തുടങ്ങിയത്. വൈദ്യപരിശീലനം നടത്തേണ്ടിയിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ജീവനറ്റ ശരീരങ്ങളായി അവരെത്തിയപ്പോൾ ആശുപത്രി പരിസരം വിദ്യാർഥികളെയും നാട്ടുകാരെയും കൊണ്ടു നിറഞ്ഞു.

സഹപാഠികൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. വിദ്യാർഥികളുടെ പേരും ജില്ലയുമല്ലാതെ കൂടുതൽ വിവരങ്ങൾ സഹപാഠികളിൽ പലർക്കും അറിയില്ലായിരുന്നു.

കോളജ് രേഖകളിൽ നിന്നാണു വിശദമായ വിലാസവും മറ്റും ലഭിച്ചത്. അപകടത്തെത്തുടർന്നു ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിൽപ്പെട്ട കാറും ബസും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു റോഡിൽനിന്നു നീക്കിയതോടെയാണു കുരുക്ക് ഒഴിവായത്.

#alappuzha #ksrtc #car #accident #medical #students #killed

Next TV

Related Stories
#MTVasudeavanNair | എം ടിയുടെ ഭൗതികദേഹം സ്വന്തം വീടായ 'സിതാര'യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം

Dec 26, 2024 08:19 AM

#MTVasudeavanNair | എം ടിയുടെ ഭൗതികദേഹം സ്വന്തം വീടായ 'സിതാര'യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം

ഇന്ന് കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം...

Read More >>
#accident | സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച് പെൺകുഞ്ഞിന് ദാരുണാന്ത്യം

Dec 26, 2024 08:09 AM

#accident | സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച് പെൺകുഞ്ഞിന് ദാരുണാന്ത്യം

സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു...

Read More >>
#Mtvasudevannair | എം.ടിയുടെ വിയോഗം; കോൺഗ്രസ് രണ്ട് ദിവസം ദുഃഖമാചരിക്കും, പരിപാടികൾ എല്ലാം മാറ്റിവച്ചു

Dec 26, 2024 07:41 AM

#Mtvasudevannair | എം.ടിയുടെ വിയോഗം; കോൺഗ്രസ് രണ്ട് ദിവസം ദുഃഖമാചരിക്കും, പരിപാടികൾ എല്ലാം മാറ്റിവച്ചു

പ്രസ്തുത പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്ഥാപക ദിനമായ ഡിസംബർ 28ന്...

Read More >>
#Stabbed  | തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ആക്രമിച്ചയാളും

Dec 26, 2024 07:34 AM

#Stabbed | തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ആക്രമിച്ചയാളും

കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ്...

Read More >>
#Mtvasudevannair | മലയാള നാട് ഇന്ന് എംടിക്ക് വിട പറയും;  സംസ്കാരം വൈകിട്ട് അഞ്ചിന്

Dec 26, 2024 06:46 AM

#Mtvasudevannair | മലയാള നാട് ഇന്ന് എംടിക്ക് വിട പറയും; സംസ്കാരം വൈകിട്ട് അഞ്ചിന്

വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിലാണു...

Read More >>
 #Mtvasudevannair | കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം -വി ഡി സതീശൻ

Dec 26, 2024 06:19 AM

#Mtvasudevannair | കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം -വി ഡി സതീശൻ

ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട്...

Read More >>
Top Stories

Entertainment News