Nov 29, 2024 12:24 PM

പാലക്കാട് : (www.truevisionnews.com) രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.ഐ.എം., ബി.ജെ.പി. നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്ന് ബി.ജെ.പി.വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍.

മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്.

രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്.

ഇതിന്റെ ഭാഗമായാണ് ത്രിവര്‍ണ പതാക കൈയിലേന്തി കന്യാകുമാരി മുതല്‍ കശ്മീര്‍വരെ ജോഡോ യാത്ര നടത്തിയത്. ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷംപോലും അധികാരത്തില്‍ തുടരരുത്.

മന്ത്രിയും ചെങ്ങന്നൂരിലെ ബി.ജെ.പി.യും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഒരു മണിക്കൂറോളം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ബലപരീക്ഷണം നടത്തി.

ക്ഷേത്രംറോഡും നടപ്പാതയും ബാരിക്കേഡു വെച്ച് തടഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ കൊടികള്‍ വലിച്ചെറിഞ്ഞ് പൊലീസിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.

വനിതകളടക്കം നടപ്പാതയിലെ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

#CPI(M) #BJP #flouting #Constitution #Leaders #voice #SandeepWarrier

Next TV

Top Stories