#KSEB | അതേ...ഡിസംബർ ആയിട്ടോ! ഇനിമുതൽ കെഎസ്ഇബിയുടെ ഈ 7 കാര്യങ്ങൾ ഓൺലൈനിലൂടെ മാത്രം

#KSEB | അതേ...ഡിസംബർ ആയിട്ടോ! ഇനിമുതൽ കെഎസ്ഇബിയുടെ ഈ 7 കാര്യങ്ങൾ ഓൺലൈനിലൂടെ മാത്രം
Dec 1, 2024 06:57 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കൾ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കണം.

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതൽ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക.

വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെ എസ് ഇ ബി നേരത്തെ തന്നെ അറിയിച്ചിരുന്നു.

പ്രധാനമായും 7 കാര്യങ്ങളാണ് കെ എസ് ഇ ബി ഇത് സംബന്ധിച്ച് അറിയിച്ചിട്ടുള്ളത്.

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഇന്ന് മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്.

സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെ എസ് ഇ ബി വ്യക്തമാക്കിയിട്ടുണ്ട്.

കെ എസ് ഇ ബിയുടെ അറിയിപ്പ് ഇപ്രകാരം

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ കെ എസ് ഇ ബി.

  1. പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുക.
  2. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും.
  3. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കും.
  4. അപേക്ഷാ ഫോം കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും.
  5.  അപേക്ഷാഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും.
  6. എസ്റ്റിമേറ്റനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും.
  7. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയും.

#Henceforth #these #7 #things #KSEB #only #through #online

Next TV

Related Stories
#GSudhakaran | അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ജി. സുധാകരൻ  ഉദ്ഘാടനം ചെയ്തില്ല

Dec 1, 2024 09:43 AM

#GSudhakaran | അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തില്ല

സി.പി.എം പരിപാടികളിൽ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ...

Read More >>
#Fire | കൊച്ചിയിലെ തീപിടിത്തം; ആക്രി ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

Dec 1, 2024 09:33 AM

#Fire | കൊച്ചിയിലെ തീപിടിത്തം; ആക്രി ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

ഗ്യാസ് സിലിണ്ടറുകൾ അടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം നാല് മണിയോടെ...

Read More >>
 #arrest | മുൻപും വിവിധ കേസുകളിൽ പ്രതി; 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ

Dec 1, 2024 09:01 AM

#arrest | മുൻപും വിവിധ കേസുകളിൽ പ്രതി; 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ

ഒരുവർഷമായി സസ്പെൻഷനിലാണെന്നും മുൻപും വിവിധ കേസുകളിൽ പ്രതിയാണെന്നും പോലീസ്...

Read More >>
#Faseeladeath | ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ, കൊന്നത് വായപൊത്തി, കഴുത്ത് അമര്‍ത്തി; ഫസീലയുടെ കൊലപാതകത്തിൽ തെളിവെടുപ്പ് നാളെ

Dec 1, 2024 08:25 AM

#Faseeladeath | ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ, കൊന്നത് വായപൊത്തി, കഴുത്ത് അമര്‍ത്തി; ഫസീലയുടെ കൊലപാതകത്തിൽ തെളിവെടുപ്പ് നാളെ

മുന്‍ വൈരാഗ്യമാണ് ഫസീലയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അറസ്റ്റിലായ അബ്ദുള്‍ സൂഫ് പൊലീസിനോട്...

Read More >>
Top Stories