#Cooch Behar Trophy | കൂച്ച് ബെഹാർ ട്രോഫി: അസമിനെ 233 റൺസിന് പുറത്താക്കി കേരളം

#Cooch Behar Trophy | കൂച്ച്  ബെഹാർ ട്രോഫി: അസമിനെ 233 റൺസിന് പുറത്താക്കി കേരളം
Nov 29, 2024 09:17 AM | By akhilap

അസം: (truevisionnews.com) 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ അസമിനെ ഒന്നാം ഇന്നിങ്സിൽ 233 റൺസിന് പുറത്താക്കി കേരളം.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവിൻ്റെ പ്രകടനമാണ് അസമിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലാണ്.

ടോസ് നേടിയ കേരളം അസമിനെ ആദ്യം ബാറ്റ് ചെയ്യാനാക്കുകയായിരുന്നു. സ്കോർ 37ൽ നില്ക്കെ ഓപ്പണർ കൗശിക്ക് രഞ്ജൻ ദാസിനെ പുറത്താക്കിയാണ് തോമസ് മാത്യു വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.വൈകാതെ രാജ് വീർ സിങ്ങിനെയും ധ്യുതിമോയ് നാഥിനെയും തോമസ് തന്നെ മടക്കി.

മറുവശത്ത് രണ്ട് വിക്കറ്റുമായി കാർത്തിക്കും പിടിമുറുക്കിയതോടെ ഒരു ഘട്ടത്തിൽ അഞ്ചിന് 62 റൺസെന്ന നിലയിലായിരുന്നു അസം.

വാലറ്റക്കാർ അടക്കം നടത്തിയ ചെറുത്തു നില്പാണ് അസം സ്കോർ 200 കടത്തിയത്. ഒൻപതാമതായി ബാറ്റ് ചെയ്യാനെത്തി 65 റൺസെടുത്ത ഹിമൻശു സാരസ്വത് ആണ് അസമിൻ്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ആയുഷ്മാൻ മലാകർ 31ഉം ദീപാങ്കർ പോൾ 30ഉം റൺസെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ഒൻപതിൽ നില്‍ക്കെ ഓപ്പണർ അഹമ്മദ് ഖാൻ്റെ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കാതെ അക്ഷയും 15 റൺസുമായി സൗരഭും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 33 റൺസെന്ന നിലയിലാണ് കേരളം. അസമിന് വേണ്ടി ആയുഷ്മാൻ മലാകർ, അനുരാഗ് ഫുകൻ, ഹിമൻശു സാരസ്വത് എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

#CoochBeharTrophy #Kerala #dismissed #Assam #233runs

Next TV

Related Stories
#SyedMushtaqAlitournament | സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മുംബൈയെ അട്ടിമറിച്ച് കേരളം; തകർത്തടിച്ച് രോഹനും സൽമാനും

Nov 30, 2024 11:30 AM

#SyedMushtaqAlitournament | സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മുംബൈയെ അട്ടിമറിച്ച് കേരളം; തകർത്തടിച്ച് രോഹനും സൽമാനും

20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. 68 റൺസെടുത്ത അജിൻക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറർ. ഹാർദ്ദിക് തമോറെ 23...

Read More >>
#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്;  ഡിങ് ലിറനെ തളച്ച് ഗുകേഷിന് ആദ്യ ജയം

Nov 27, 2024 07:38 PM

#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഡിങ് ലിറനെ തളച്ച് ഗുകേഷിന് ആദ്യ ജയം

37ാം നീക്കത്തിലാണ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം...

Read More >>
#PhilipHughes | ക്രിക്കറ്റ് ലോകത്തെ നടുക്കിയ സംഭവം; ഫിലിപ്പ് ഹ്യൂസ് ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് പത്ത് വർഷം

Nov 27, 2024 01:20 PM

#PhilipHughes | ക്രിക്കറ്റ് ലോകത്തെ നടുക്കിയ സംഭവം; ഫിലിപ്പ് ഹ്യൂസ് ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് പത്ത് വർഷം

ദക്ഷിണ ആസ്ട്രേലിയയിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം ന്യൂ സൗത്ത് വേയിൽസിന് വേണ്ടിയാണ് ആഭ്യന്തര മത്സരം കളിക്കാൻ...

Read More >>
#Championsleague | വിനീഷ്യസിന് പരിക്ക്;  ചാമ്പ്യൻസ് ലീഗിൽ റയലിന് തിരിച്ചടി

Nov 26, 2024 09:22 PM

#Championsleague | വിനീഷ്യസിന് പരിക്ക്; ചാമ്പ്യൻസ് ലീഗിൽ റയലിന് തിരിച്ചടി

അടുത്ത മത്സരത്തിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ...

Read More >>
#vaybhavsuryavanshi | ഞങ്ങൾക്ക് ആരെയും ഭയമില്ല, പ്രായ പരിശോധന വീണ്ടും നടത്താം; വൈഭവ് സൂര്യവംശിയുടെ  പിതാവ്

Nov 26, 2024 07:53 PM

#vaybhavsuryavanshi | ഞങ്ങൾക്ക് ആരെയും ഭയമില്ല, പ്രായ പരിശോധന വീണ്ടും നടത്താം; വൈഭവ് സൂര്യവംശിയുടെ പിതാവ്

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി താര ലേലത്തിൽ പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള കൗമാരക്കാരനു വേണ്ടി ടീം കരാർ...

Read More >>
#ODI | ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ബിഹാറിനെ തകർത്ത് കേരളം

Nov 26, 2024 11:30 AM

#ODI | ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ബിഹാറിനെ തകർത്ത് കേരളം

26 റൺസെടുത്ത ലക്ഷിത ജയനും 25 റൺസെടുത്ത റെയ്ന റോസും കേരള ബാറ്റിങ് നിരയിൽ...

Read More >>
Top Stories