ആലപ്പുഴ: (www.truevisionnews.com) ഒന്നര വയസുകാരി മകളുമായി യുവാവ് ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച സംഭവം കുടുംബ കലഹത്തെ തുടര്‍ന്നെന്ന് നിഗമനം.
വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ അനീഷ് (37) മകള്‍ ഏദ്ന എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 7.40 ഓടെ മാളികമുക്കിന് സമീപമാണ് സംഭവം. മാളികമുക്കില്‍ ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കല്‍ സ്നേഹ റെയ്നോള്‍ഡിന്റെ വീട്ടില്‍ വന്നതായിരുന്നു അനീഷ്.
ഇതിനിടെ ഭാര്യയും അനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ക്ഷുഭിതനായ അനീഷ് കുഞ്ഞിനെയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.
അനീഷ് തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായ സ്നേഹയുമായി പ്രണയ വിവാഹമായിരുന്നു.
#Argument #wife #concluded #youngman #jumped #front #train #one #half #year #old #daughter #due #family #dispute