കോഴിക്കോട്: (truevisionnews.com) എം.ഡി.എം.എ നൽകി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ടൗൺ പോലീസ് പിടികൂടി.
കോഴിക്കോട് ബീച്ചിലിരിക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ പിടിച്ചു കൊണ്ടുപോയി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽവെച്ച് ബലമായി എം.ഡി.എം.എ നൽകുകയും ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫിനെയാണ് (22) ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ബൈക്കിൽ എത്തിയ പ്രതി കടത്തിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽവെച്ച് ബലമായി എം.ഡി.എം.എ നൽകുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പ്രതി മിഠായിത്തെരുവിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ്, എസ്.ഐമാരായ മുരളീധരൻ , ഷബീർ, സീനിയർ സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ ടൗൺ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#Sexual #assault #school #girl #Accused #arrested #POCSO #case