#foodpoisoning | ‘ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തില്ല’: ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

#foodpoisoning | ‘ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തില്ല’:  ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
Nov 27, 2024 10:29 AM | By VIPIN P V

ഹൈദരാബാദ് : (www.truevisionnews.com) തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ സർക്കാർ സ്‌കൂളിലെ 22 വിദ്യാർഥികളെ തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം സ്‌കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷ ബാധയെന്നാണു സംശയം. വിദ്യാർഥികൾ സമീപത്തെ ബേക്കറികളിൽനിന്നും കടകളിൽനിന്നും ലഘുഭക്ഷണം കഴിച്ചിരുന്നതായും വിവരമുണ്ട്.

ബോറട്ടറി പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) അറിയിച്ചു.

മഗനൂരിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിൽ 400ലധികം വിദ്യാർഥികളും സ്കൂൾ ഹെഡ്മാസ്റ്ററും അധ്യാപകരും ഉച്ചഭക്ഷണം കഴിച്ചിരുന്നു.

എന്നാൽ 22 വിദ്യാർഥികൾക്കു തലവേദന, വയറുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ഉരുളക്കിഴങ്ങും വഴുതനങ്ങയും വേണ്ടത്ര പാകം ചെയ്യാതെയാണ് ഉച്ചഭക്ഷണം നൽകിയതെന്ന് ഒരു വിദ്യാർഥി ആരോപിച്ചു.

സ്‌കൂളിനു പുറത്തുനിന്നു ലഘുഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണത്തിനു ശേഷമാണു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതെന്നും വിദ്യാർഥികൾ പറയുന്നു.

നവംബർ 20ന് ഇതേ സ്‌കൂളിലെ 17 വിദ്യാർഥികളെ ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യം മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

#Potato #eggplant #cooked #well #students #get #foodpoisoning

Next TV

Related Stories
#cyclone | ഫെങ്കൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ സ്‌കൂളുകൾക്ക് അവധി

Nov 27, 2024 10:54 AM

#cyclone | ഫെങ്കൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ സ്‌കൂളുകൾക്ക് അവധി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്....

Read More >>
#accident | കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് കാ​ൽ​ന​ട​ക്കാ​ര​ന് ദാരുണാന്ത്യം

Nov 27, 2024 09:02 AM

#accident | കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് കാ​ൽ​ന​ട​ക്കാ​ര​ന് ദാരുണാന്ത്യം

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
#deathcase |   യു​വ​തി  ബ​ന്ധു വീ​ട്ടി​ല്‍ മ​രി​ച്ച സം​ഭ​വം;   മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ഭ​ർ​ത്താ​വ്

Nov 27, 2024 08:12 AM

#deathcase | യു​വ​തി ബ​ന്ധു വീ​ട്ടി​ല്‍ മ​രി​ച്ച സം​ഭ​വം; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ഭ​ർ​ത്താ​വ്

മു​ഖ​ത്ത് ദു​രൂ​ഹ​മാ​യ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
Top Stories