#arrest | ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...; 16 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

#arrest | ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...; 16 ഗ്രാം  എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Nov 27, 2024 01:45 PM | By Athira V

തൃശൂർ: ( www.truevisionnews.com) തൃശൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആമ്പല്ലൂർ സ്വദേശി ഡെയ്സൺ തോമസ് (35) ആണ് പിടിയിലായത്.

ചാലക്കുടി ബസ് സ്റ്റാന്‍റിന് സമീപത്ത് 16 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പൊലീസും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

ബെംഗളൂരുവിൽ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രൊഫഷണൽ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു ഡെയ്സൺ.

പിടിയിലായ ഡെയ്സണെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും വീടിനു മുന്നിലൂടെ സൈക്കിളിൽ യാത്ര ചെയ്തിരുന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസുമുണ്ട്. ഇതോടൊപ്പം പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചയ്ക്ക് ഒരുങ്ങവേ പിടിയിലായ കേസും നിലവിലുണ്ട്.

ഡെയ്സണിൽ നിന്നും പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഏകദേശം അരലക്ഷത്തോളം രൂപ വില വരും. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഡെയ്സണിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചതായും ഈ ശൃംഖലയെ കുറിച്ച് ജില്ലാ ലഹരി വിരുദ്ധസേന കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ, തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ഉല്ലാസ്കുമാർ എം എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.

പ്രതിയെ പിടികൂടാനും മയക്കുമരുന്ന് കണ്ടെത്താനും ചാലക്കുടി ഇൻസ്പെക്ടർ എം കെ സജീവ്, സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, സബ് ഇൻസ്പെക്ടർമാരായ ജോഫി ജോസ്, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വിശ്വനാഥൻ കെ കെ, സിൽജോ വി യു, റെജി എ യു, ബിനു എം ജെ, ഷിജോ തോമസ്, സുരേഷ് കുമാർ സി ആർ, ടെസി കെ ടി, പ്രദീപ് പി ഡി, ബിനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

#From #Bengaluru #Kerala #Youth #arrested #with #16grams #MDMA

Next TV

Related Stories
വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

Jul 20, 2025 10:00 PM

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തിൽ കേസെടുത്ത്...

Read More >>
വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

Jul 20, 2025 09:39 PM

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ ...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 20, 2025 09:05 PM

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന്...

Read More >>
മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

Jul 20, 2025 07:44 PM

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്ത് മണ്ണിടിച്ചൽ ശക്തമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന്...

Read More >>
കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

Jul 20, 2025 07:39 PM

കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ...

Read More >>
യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

Jul 20, 2025 07:33 PM

യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ്...

Read More >>
Top Stories

//Truevisionall