തിരുവനന്തപുരം: ഇ.പി ജയരാജന്‍റെ പേരിലുള്ള പുസ്തക വിവാദത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടികൾ വൈകും.
ഡിജിപി വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടി.
തുടരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടതോടെ പൊലീസിനു മേൽ സമ്മർദ്ദമേറി.
പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയും ഇ.പിയും തമ്മിൽ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവതരമെന്നാണ് സർക്കാർ നിലപാട്.
പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിൽ പുസ്തക വിവാദത്തിനു പിന്നിൽ ഗൂഢലോചനയുണ്ടെന്ന വാദം നിരത്തി സിപിഎമ്മും പ്രതിരോധം തീർക്കും.
പുസ്തക വിവാദം ഉപ തിരഞ്ഞെടുപ്പിലും തിരിച്ചടിയായെന്ന് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നു.
തുടരന്വേഷണം പ്രതിച്ഛായ വീണ്ടെടുക്കാൻ സഹായകരമാകുമെന്നും നേതൃത്വം കരുതുന്നു.
പുസ്തകവിവാദത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നാണ് ഇ.പി പറയുന്നത്. പാർട്ടിക്ക് അകത്തും പുറത്തും തന്നെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആർക്കും നൽകിയിട്ടില്ല. വ്യക്തമായ സൂചന കിട്ടിയാൽ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് പുറത്തു പറയാമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
#EPJayarajan #Book #Controversy #Further #action #delayed #preliminary #inquiry #report