#transferred | കണ്‍മുന്നിൽ പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്‍എച്ച്ഒയ്ക്ക് സ്ഥലം മാറ്റം

#transferred | കണ്‍മുന്നിൽ പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്‍എച്ച്ഒയ്ക്ക് സ്ഥലം മാറ്റം
Nov 27, 2024 10:21 AM | By VIPIN P V

തൃശൂര്‍: (www.truevisionnews.com) സഹപ്രവര്‍ത്തകനായ പൊലീസുകാരൻ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി.

തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്‍എച്ച്ഒ കെജി കൃഷ്ണകുമാറിനെ സ്ഥലം മാറ്റി കൊണ്ട് കമ്മീഷണര്‍ ഉത്തരവിറക്കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം. പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെഫീഖാണ് കുഴഞ്ഞു വീണത്.

സ്റ്റേഷനിലെ മറ്റു പൊലീസുകാരാണ് ഷെഫീകിനെ പരിചരിച്ചത്. ഷെഫീഖിനെ എസ്എച്ച്ഒ കൃഷ്ണകുമാര്‍ തന്‍റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് സംഭവം നടന്നത്.

ഷഫീഖ്, എസ്എച്ച്ഒയുമായി സംസാരിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തൊട്ടുമുന്നിൽ കുഴഞ്ഞുവീണ ഷെഫീഖിനെ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ല.

തുടര്‍ന്ന് മറ്റു സഹപ്രവര്‍ത്തകരെത്തിയാണ് ഷെഫീഖിനെ പുറത്തേക്ക് എടുത്തത്. സംഭവത്തിൽ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷിച്ചു.

തുടര്‍ന്നാണ് കൃഷ്ണകുമാറിനെ എസ്എച്ച്ഒ ചുമതലകളിൽ നിന്ന് നീക്കികൊണ്ട് സ്ഥലം മാറ്റ ഉത്തരവിറക്കിയത്.

സംഭവത്തിൽ കൃഷ്ണകുമാറിൽ നിന്ന് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളിലേക്ക് കടന്നേക്കും.

#Even #though #policeman #collapsed #front #eyes #not# look #back #SHO #transferred

Next TV

Related Stories
#periyamurdercase | 'റിമാന്റില്‍ കഴിഞ്ഞ പ്രതികളെ വെറുതെ വിട്ടത് ഞങ്ങള്‍ക്ക് സഹിക്കാനാകില്ല' - ശരതിന്റെ പിതാവ്

Dec 28, 2024 12:34 PM

#periyamurdercase | 'റിമാന്റില്‍ കഴിഞ്ഞ പ്രതികളെ വെറുതെ വിട്ടത് ഞങ്ങള്‍ക്ക് സഹിക്കാനാകില്ല' - ശരതിന്റെ പിതാവ്

കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം...

Read More >>
#accident | ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Dec 28, 2024 12:20 PM

#accident | ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

എൻജിൻ ഭാഗങ്ങളടക്കം അപകടത്തിൽ തകർന്നു. പാലാ പൊലീസ് നടപടി...

Read More >>
#periyadoublemurder | പെരിയ വിധി; 'സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിത്,  സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകം'

Dec 28, 2024 12:15 PM

#periyadoublemurder | പെരിയ വിധി; 'സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിത്, സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകം'

വിധിയിൽ സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്ന് പറഞ്ഞ് സിപിഐഎം ഇനിയും ന്യായീകരണം നടത്തുമെന്നും കെ കെ രമ...

Read More >>
#Attack | പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീടിന് നേരെ ആക്രമണം; അയൽവാസികൾ അറസ്റ്റിൽ

Dec 28, 2024 12:14 PM

#Attack | പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീടിന് നേരെ ആക്രമണം; അയൽവാസികൾ അറസ്റ്റിൽ

കോടതിയിൽ നിന്ന് താൽക്കാലിക അനുകൂല ഉത്തരവ് വാങ്ങിയതാണ് വീടാക്രമണത്തിന് കാരണമായതെന്ന് അനിൽ...

Read More >>
#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

Dec 28, 2024 12:09 PM

#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം. കോടതിയില്‍ വിശ്വസിക്കുന്നു', ശരത് ലാലിന്റെ അമ്മ...

Read More >>
#periyadoublemurder | 'പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു', സി പി എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

Dec 28, 2024 11:52 AM

#periyadoublemurder | 'പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു', സി പി എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയിൽ എത്തിയതെന്ന് ഷാഫി പറമ്പിൽ...

Read More >>
Top Stories