#Kozhikoddistrictkalolsavam2024 | സംഗീത വേദിയിൽ വിജയത്തുടർച്ച: ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും ഒന്നാമതായി പാർവ്വതി അഭിലാഷ്

#Kozhikoddistrictkalolsavam2024 | സംഗീത വേദിയിൽ വിജയത്തുടർച്ച: ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും ഒന്നാമതായി പാർവ്വതി അഭിലാഷ്
Nov 23, 2024 01:27 PM | By akhilap

കോഴിക്കോട്: (truevisionnews.com) ജില്ല കാലോത്സവം ഹയർ സെക്കന്ററി വിഭാഗം കഥകളി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാമതായി പാർവ്വതി അഭിലാഷ്.

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെള്ളിയോടിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥിനിയാണ്.

വാണിമേൽ ഭൂമിവാതുക്കൽ സ്വദേശിയായ അഭിലാഷ് ഡാനി ദമ്പതികളുടെ മകളാണ്.

കഴിഞ്ഞ മൂന്ന് വർഷമായി ശാസ്ത്രീയ സംഗീതത്തിൽ കലോത്സവ വിജയം കുത്തകയാക്കിയ പാർവ്വതി കഥകളി സംഗീതത്തിൽ ഇത് രണ്ടാം തവണയാണ് വിജയം നേടുന്നത്.

ശാസ്ത്രീയ സംഗീതത്തിൽ അജിത്ത് മാഷിന് കീഴിലും കഥകളി സംഗീതത്തിൽ കലാനിലയം ഹരി മാഷിന് കീഴിലും പരിശീലനം നേടുന്നുണ്ട്.


#Continuation #success #music #stage #Parvathy #Abhilash #tops #classical #Kathakali #music

Next TV

Related Stories
Top Stories










Entertainment News