കോഴിക്കോട് : ( www.truevisionnews.com) ജില്ലാ സ്കൂൾ കലോത്സവം ഹൈസ്ക്കൂൾ മലയാള നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ഫിദൽ ഗൗതം.
മേമുണ്ട സ്കൂൾ അവതരിപ്പിച്ച "ശ്വാസം" എന്ന നാടകത്തിൽ തകര സിനിമയിലെ ചെല്ലപ്പനാശാരിയായി വേഷമിട്ടാണ് ഫിദൽ ഗൗതം ഈ നേട്ടം കരസ്ഥമാക്കിയത്.
ഈ നാടകത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു. ഒന്നാം സ്ഥാനം കിട്ടിയ നാടകവുമായി രണ്ട് പോയിൻ്റ് വ്യത്യാസം മാത്രമെയുള്ളൂ മേമുണ്ട അവതരിപ്പിച്ച ശ്വാസം എന്ന നാടകത്തിന്. പ്രശസ്ത നാടക സംവിധായകൻ ജിനോ ജോസഫാണ് ഇതിൻ്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത്.
തോടന്നൂർ സബ്ജില്ല നാടക മത്സരത്തിലും ഫിദലായിരുന്നു മികച്ച നടൻ. കഴിഞ്ഞ ആഴ്ച ബാഗ്ലൂരിൽ വച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിലും ഫിദൽ ഗൗതം ദക്ഷിണേന്ത്യയിലെ മികച്ച നടനുള്ള പുരസ്ക്കാരം കരസ്ഥമാക്കി.
കേരളത്തെ പ്രതിനിധീകരിച്ച് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ബാഗ്ലൂരിൽ അവതരിപ്പിച്ച "തല" എന്ന ശാസ്ത്രനാടകത്തിലായിരുന്നു ഫിദൽ ഗൗതം വേഷമിട്ടത്.
ഇതോടെ രണ്ടാഴ്ചകൊണ്ട് മികച്ച നടനുള്ള ഇരട്ട നേട്ടത്തിലാണ് ഈ മിടുക്കൻ അർഹനായത്. കഴിഞ്ഞ വർഷവും ജില്ലയിൽ മികച്ച നടനുള്ള പുരസ്ക്കാരം ഫിദൽ കരസ്ഥമാക്കിയിരുന്നു.
ബാലസംഘം കുട്ടോത്ത് വില്ലേജ് പ്രസിഡണ്ട് കൂടിയായ ഫിദൽഗൗതം വടകര കുട്ടോത്ത് കാദംബരി വീട്ടിൽ പ്രവീൺ, മായ ദമ്പതിമാരുടെ മൂത്ത മകനാണ്
#Chellappanasari #as #Fidel #Gautham #won #best #actor #high #school #Malayalam #drama #competition