കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ചുരിദാറും മുണ്ടും മുഖംമൂടിയും ധരിച്ചെത്തിയ മോഷ്ടാവാണ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നത്.
ക്ഷേത്രത്തിന്റെ തൊട്ടടുത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച കമ്പിപ്പാര ഉപയോഗിച്ചാണ് ഭണ്ഡാരം പൊളിച്ചത്.
ക്ഷേത്രത്തിന്റെ പുറത്തു വെച്ചിരുന്ന ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തി. എത്ര പണമാണ് മോഷ്ടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി.
#Theft #Kozhikode #Temple #thief #dressed #churidar #mund #broke #open #vault