Nov 21, 2024 08:13 PM

തിരുവനന്തപുരം: (truevisionnews.com) മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവിൽ സർക്കാർ അപ്പീൽ നൽകിയേക്കില്ല.

വ്യക്തി എന്ന നിലയിൽ സജി ചെറിയാന് പ്രത്യേകാനുമതിയോടെ അപ്പീൽ നൽകാമെന്നാണ് ധാരണ.

ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻസിന്‍റെ ഓഫീസ് നൽകിയിരികുന്ന പ്രാഥമിക നിയോമോപദേശം ഇങ്ങനെയാണ്.

ഹൈക്കോടതി ഉത്തരവിൽ സർക്കാരായിരുന്നു എതിർകക്ഷി. തന്നെ കേൾക്കാതെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന വാജം ഉയർത്തി സജി ചെറിയാന് കോടതിയെ സമീപിക്കാമെന്നാണ് വിലയിരുത്തൽ.


#Mallapalli #Controversial #Speech #government #may #not #appeal #court #order #against #SajiCherian

Next TV

Top Stories