അഞ്ചല്‍: (truevisionnews.com) കൊല്ലത്ത് ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം. മാരാരിത്തോട്ടത്താണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി സുനീറബീവി (58) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 6:15ഓടെയായിരുന്നു സംഭവം. ഭര്‍ത്താവിന് ഒപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു.
സുനീറയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ ബീവി.
#Kollam #young #woman #met #tragic #end #after #getting #off #private #bus #through #her #body