കോഴിക്കോട് : ( www.truevisionnews.com) മാധ്യമ പ്രവർത്തകർ കലോത്സവം ആഘോഷമാക്കുമ്പോൾ ജില്ലാ കലോത്സവ വേദികൾക്ക് മുന്നിൽ സജീവമാണ് വിദ്യാർത്ഥി വീഡിയോഗ്രാഫഴ്‌സും.
വേദി ഒൻപതിൽ നടക്കുന്ന കഥ പ്രസംഗം ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നു സെന്റ് വിൻസെന്റ് സ്കൂളിലെ വിദ്യാർത്ഥികളായ സാധികയും ഫാത്തിമ ഹന്നയും.അവർക്ക് നേതൃത്വം നൽകി ബയോളജി അദ്ധ്യാപകനായ ജിമ്മി സാറും കൂട്ടിനുണ്ട്.
ഈ വർഷം ആദ്യമായാണ് ഇങ്ങനെ ഒരു പദ്ധതി. ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഐ ടി പഠിക്കുന്ന വിദ്യാർത്ഥികളിൽ കുറച്ചു പേരെ സെലക്ട് ചെയ്ത് ഇവർക്ക് ക്യാമറ ട്രെയിനിങ് കൊടുക്കുകയും പരിപാടികളുടെ വീഡിയോ കവർ ചെയ്യുകയുമാണ് ചെയ്യുന്നത്.
ഒരു ദിവസം രണ്ട് സ്കൂളുകൾ രാവിലെയും വൈകീട്ടും മാറി മാറിയാണ് ഇങ്ങനെ വീഡിയോ പകർത്തുന്നത്.
ഈ മേഖലയോട് താല്പര്യമുള്ള കുട്ടികളാണ് ആവേശപൂർവ്വം പങ്കെടുന്നവരിൽ ഏറെയും. രണ്ട് ആഴ്ചത്തെ പരിശീലന ക്ലാസിനു ശേഷമാണ് ഇവർ ഷൂട്ട് ചെയ്യാനായി തയ്യാറെടുത്തിരിക്കുന്നത്.
വിദ്യാർത്ഥികളിൽ വീഡിയോ എടുക്കുന്നതിലെ സർഗ്ഗത്മക കഴിവ് വർധിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണിത്.
#and #student #videographers #cover #video