#SathyanMokeri | വയനാട് ദുരന്തം; കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി -സത്യന്‍ മൊകേരി

#SathyanMokeri | വയനാട് ദുരന്തം; കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി -സത്യന്‍ മൊകേരി
Nov 21, 2024 06:53 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) വയനാട് ദുരന്തം ദേശീയ പരിഗണന അർഹിക്കുന്നതല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനെതിരെ സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.

കോഴിക്കോട് മുതലക്കുളം കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ച് ആദായനികുതി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു.

തുടര്‍ന്ന് നടത്തിയ ധര്‍ണ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന നമ്മുടെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണപരാമായ ബാധ്യത നിര്‍വ്വഹിക്കുന്നതില്‍ നിന്നും കേന്ദ്രം പിറകോട്ടുപോവുകയാണ്.

വയനാട് ദുരന്തത്തിനുശേഷം പ്രകൃതി ദുരന്തം നേരിട്ട ബീഹാറിനും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമെല്ലാം മുന്‍കൂറായി സഹായമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ താരതമ്യേന വലിയ ദുരന്തം നേരിട്ട വയനാടിനെ പാടെ അവഗണിച്ചു.

തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങളോട് വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ദുന്തത്തെത്തുടര്‍ന്ന് വയനാട്ടിലെത്തിയ പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ ആശ്വാസം പ്രതീക്ഷിച്ചു. ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രിക്കു മനസ്സിലായെന്ന് നാം കരുതി.

എന്നാല്‍ സംസ്ഥാനത്തിന് സ്പെഷ്യല്‍ പാക്കേജ് അനുവദിക്കുന്നകാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല.

വയനാട്ടിലേത് അതിതീവ്രദുരന്തമല്ലെന്ന മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരാമര്‍ശം കേരളത്തോടുള്ള വെല്ലുവിളിയാണ്. ദുരന്തത്തെ ലഘൂകരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇ കെ വിജയന്‍ എംഎല്‍എ, ടി കെ രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. പി ഗവാസ് സ്വാഗതവും പി കെ നാസര്‍ നന്ദിയും പറഞ്ഞു.

മാര്‍ച്ചിന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി , പി സുരേഷ് ബാബു , പി കെ കണ്ണൻ , രജീന്ദ്രൻ കപ്പള്ളി , ചൂലൂർ നാരായണൻ ,ആർ സത്യൻ, ഇ സി സതീശൻ എന്നിവർ നേതൃത്വം നൽകി.

#Wayanad #landslide #Central #government #neglect #Kerala #challenge #federal #system #SathyanMokeri

Next TV

Related Stories
#Sabarimala  | 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി, രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥത

Nov 21, 2024 09:33 PM

#Sabarimala | 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി, രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥത

സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ...

Read More >>
#Kozhikodedistrictschoolkalolsavam2024 | വിജയക്കുതിപ്പിൽ റോബിൻ: കുഞ്ഞാലി മരയ്ക്കാർ എച്ച് എസ് എസിന് അഭിമാനിക്കാം

Nov 21, 2024 09:27 PM

#Kozhikodedistrictschoolkalolsavam2024 | വിജയക്കുതിപ്പിൽ റോബിൻ: കുഞ്ഞാലി മരയ്ക്കാർ എച്ച് എസ് എസിന് അഭിമാനിക്കാം

വിജയക്കുതിപ്പിൽ റോബിൻ : കുഞ്ഞാലി മരയ്ക്കാർ എച്ച് എസ് എസിന്...

Read More >>
#Theft | കോഴിക്കോട് ക്ഷേത്രത്തിൽ മോഷണം; ചുരിദാറും മുണ്ടും ധരിച്ചെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്നു

Nov 21, 2024 08:46 PM

#Theft | കോഴിക്കോട് ക്ഷേത്രത്തിൽ മോഷണം; ചുരിദാറും മുണ്ടും ധരിച്ചെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്നു

ക്ഷേത്രത്തിന്റെ തൊട്ടടുത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച കമ്പിപ്പാര ഉപയോ​ഗിച്ചാണ് ഭണ്ഡാരം...

Read More >>
#arrest |  നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച വടകര  സ്വദേശി അറസ്റ്റിൽ

Nov 21, 2024 08:29 PM

#arrest | നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച വടകര സ്വദേശി അറസ്റ്റിൽ

വടകര ഗവൺമെന്റ് ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെൻ്ററിൽ വെച്ചാണ്...

Read More >>
#accident |   സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

Nov 21, 2024 08:23 PM

#accident | സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിന് ഒപ്പം ഇരുചക്ര വാഹനത്തില്‍...

Read More >>
#KozhikodeRevenueDistrictKalolsavam2024 | മത്സരം വൈകുന്നു... ; ആശങ്കയുമായി ഒപ്പന വിദ്യാർത്ഥികൾ

Nov 21, 2024 08:17 PM

#KozhikodeRevenueDistrictKalolsavam2024 | മത്സരം വൈകുന്നു... ; ആശങ്കയുമായി ഒപ്പന വിദ്യാർത്ഥികൾ

ഇങ്ങനെ സമയം വൈകിയാൽ മത്സരം തുടങ്ങാൻ രാത്രി ഏറെ വൈകും എന്നാ ആശങ്കയിലാണ്...

Read More >>
Top Stories