കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങൾ/വഴിയോര വില്പനശാലകൾ എന്നിവ വഴി ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക,മാങ്ങ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പന നിരോധിച്ചതായി ആരോഗ്യ വകുപ്പ് നിർദ്ദേശം.
കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഗുരുതരമായ പൊതുജന ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി അറിയിച്ചതിൻറെ ഭാഗമായാണ് ഇവയുടെ വില്പന നിരോധിക്കുന്നത് .
ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു..
ആയതിനാൽ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഇത്തരം വില്പന താല്ക്കാലികമായി നിരോധിച്ചതായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അറിയിച്ചു.
#Sale #food #items #like #gooseberry #mango #etc #saltwater #been #banned #Kuttyadi #Kozhikode