#ammuasajeevandeath | കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകി; മരണത്തിൽ ദുരൂഹത

#ammuasajeevandeath | കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകി; മരണത്തിൽ ദുരൂഹത
Nov 21, 2024 12:10 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com) നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്.

അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തിരുവനന്തപുരത്തേക്ക് അയച്ചത്തിലും വീഴ്ച്ച സംഭവിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിലും താമസം നേരിട്ടുവെന്നതാണ് കണ്ടെത്തൽ .

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്.

വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

അമ്മു താമസിച്ച ഹോസ്റ്റലിൽ നിന്നും ജനറൽ ആശുപത്രിയിലേക്കുള്ള ദൂരം 2.6 കിലോമീറ്റർ മാത്രമാണ് എന്നിരിക്കയാണ് ഈ സമയവ്യത്യാസം. 

5.18 ന് ആശുപത്രിയിൽ എത്തിച്ച അമ്മുവിനെ തിരുവനന്തപുരത്തേക്ക് റഫർ വിട്ടത് 6.55 ന്. ഗുരുതരമായി പരുക്കേറ്റ അമ്മു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞത് ഒരു മണിക്കൂർ 37 മിനിറ്റാണ്.

ഇതിനിടയിൽ ഗുരുതരാവസ്ഥയിലുള്ള അമ്മുവിന് എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചെങ്കിലും അതിനും താമസം നേരിട്ടു.ഗുരുതരാവസ്ഥയിലുള്ള അമ്മുവിനെ 60 കിലോമീറ്റർ ദൂരമുള്ള കോട്ടയം മെഡിക്കൽ കോളേജിലേജിലേക്ക് റഫർ ചെയ്യാതെ എന്തിന് നൂറു കിലോമീറ്ററിൽ അധികം ദൂരമുള്ള തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു എന്ന കാര്യത്തിലും ഇനിയും ഉത്തരം ലഭിക്കാനുണ്ട്.

അമ്മുവിനെ കൊണ്ടുപോയ ആംബുലൻസിൽ ആവശ്യത്തിനു സൗകര്യമില്ലായിരുന്നു എന്നും ആക്ഷേപമുണ്ട്. മാത്രമല്ല കേസിൽ ആരോപണ വിധേയരായ മൂന്ന് കുട്ടികളിൽ ഒരാളും അമ്മുവിനൊപ്പം ഹോസ്പിറ്റലിൽ എത്തി. എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വിശദീകരണം.









5.18 ന് ആശുപത്രിയിൽ എത്തിച്ച അമ്മുവിനെ തിരുവനന്തപുരത്തേക്ക് റഫർ വിട്ടത് 6.55 ന്. ഗുരുതരമായി പരുക്കേറ്റ അമ്മു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞത് ഒരു മണിക്കൂർ 37 മിനിറ്റാണ്. ഇതിനിടയിൽ ഗുരുതരാവസ്ഥയിലുള്ള അമ്മുവിന് എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചെങ്കിലും അതിനും താമസം നേരിട്ടു.ഗുരുതരാവസ്ഥയിലുള്ള അമ്മുവിനെ 60 കിലോമീറ്റർ ദൂരമുള്ള കോട്ടയം മെഡിക്കൽ കോളേജിലേജിലേക്ക് റഫർ ചെയ്യാതെ എന്തിന് നൂറു കിലോമീറ്ററിൽ അധികം ദൂരമുള്ള തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു എന്ന കാര്യത്തിലും ഇനിയും ഉത്തരം ലഭിക്കാനുണ്ട്. അമ്മുവിനെ കൊണ്ടുപോയ ആംബുലൻസിൽ ആവശ്യത്തിനു സൗകര്യമില്ലായിരുന്നു എന്നും ആക്ഷേപമുണ്ട്. മാത്രമല്ല കേസിൽ ആരോപണ വിധേയരായ മൂന്ന് കുട്ടികളിൽ ഒരാളും അമ്മുവിനൊപ്പം ഹോസ്പിറ്റലിൽ എത്തി. എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വിശദീകരണം.

#Ammu #who #fell #from #top #building #brought #hospital #more #than #half #hour #late #Mystery #death

Next TV

Related Stories
#MVGovindan |  സജി ചെറിയാനെതിരായ കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും -  എംവി ഗോവിന്ദൻ

Nov 21, 2024 02:07 PM

#MVGovindan | സജി ചെറിയാനെതിരായ കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും - എംവി ഗോവിന്ദൻ

പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും...

Read More >>
#attack | വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ചു,  ഉദ്യോഗസ്ഥനെ വെട്ടുകത്തിയുമായി വന്ന് മർദ്ദിച്ച് വീട്ടുടമ

Nov 21, 2024 01:58 PM

#attack | വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ചു, ഉദ്യോഗസ്ഥനെ വെട്ടുകത്തിയുമായി വന്ന് മർദ്ദിച്ച് വീട്ടുടമ

അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് പള്ളിക്കുന്ന് തച്ചു പറമ്പൻ സക്കറിയ സാദിഖിനെ (48) പൊലീസ് കസ്റ്റഡിയിൽ...

Read More >>
#Kozhikodedistrictschoolkalolsavam2024 | ഗുലാം അലിയുടെ സംഗീതം: ഗസൽ വേദിയിൽ കലാസ്വാദകരെ ആകർഷിച്ച് പ്രൊവിഡൻസിലെ അമൃത വർഷിണി

Nov 21, 2024 01:18 PM

#Kozhikodedistrictschoolkalolsavam2024 | ഗുലാം അലിയുടെ സംഗീതം: ഗസൽ വേദിയിൽ കലാസ്വാദകരെ ആകർഷിച്ച് പ്രൊവിഡൻസിലെ അമൃത വർഷിണി

ഗോവിന്ദപുരം ഉദയഭാനു, ആറ്റുവശ്ശേരി മോഹനൻപിള്ള എന്നിവരുടെ ശിക്ഷണത്തിൽ നാലര വയസ് മുതൽ പരിശീലനം...

Read More >>
#sealed  | രുചിച്ചു നോക്കി ഐസ് പാക്കിങ്ങ്‌; ദൃശ്യം പുറത്തായതിന് പിന്നാലെ കട പൂട്ടി സീൽ ചെയ്ത് പൊലീസ്

Nov 21, 2024 01:10 PM

#sealed | രുചിച്ചു നോക്കി ഐസ് പാക്കിങ്ങ്‌; ദൃശ്യം പുറത്തായതിന് പിന്നാലെ കട പൂട്ടി സീൽ ചെയ്ത് പൊലീസ്

രുചിച്ചുനോക്കുന്ന ദൃശ്യം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിനെതിരെ...

Read More >>
#goldrate |  സംസ്ഥാനത്ത്  സ്വർണവിലയിൽ വർധനവ്, ഇന്നത്തെ വിപണി  അറിയാം

Nov 21, 2024 01:06 PM

#goldrate | സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്, ഇന്നത്തെ വിപണി അറിയാം

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,160...

Read More >>
Top Stories