#arrest | സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവം; രണ്ട് ദിവസത്തിനു ശേഷം പ്രതികൾ പിടിയിൽ

#arrest |  സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവം; രണ്ട് ദിവസത്തിനു ശേഷം പ്രതികൾ പിടിയിൽ
Nov 21, 2024 12:54 PM | By Athira V

തൃശൂർ: ( www.truevisionnews.com) അന്തിക്കാട് കുറുമ്പിലാവ് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

പഴുവിൽ സ്വദേശികളായ പൊറ്റെക്കാട്ട് മണികണ്ഠൻ (52), വലിയപറമ്പിൽ അമൽരാജ് (24) എന്നിവരേയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ സുരേഷ്, എസ്.ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും അടുത്ത ദിവസം ശേഷിക്കുന്ന പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാകുമെന്നും പോലീസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസായ സി.കെ. മാധവൻ സ്മാരക മന്ദിരത്തിനു നേരെ പട്ടാപ്പകൽ മൂന്നംഗ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്.

ലോക്കൽ സെക്രട്ടറി എ.ബി ജയപ്രകാശിനെ വധിക്കാനായി ലക്ഷ്യമിട്ടാണ് സംഘം ഓഫിസിൽ ഉച്ചക്ക് 11.30 ഓടെ വടിവാളും കമ്പിപ്പാരകളുമായി എത്തിയത്.

കൊടിമരവും ഓഫീസ് ഫർണിച്ചറുകളും അടിച്ച് തകർത്ത പ്രതികൾ തേർവാഴ്ച നടത്തുകയായിരുന്നു. ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

രണ്ട് ദിവസത്തിനു ശേഷമാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വഷണം നടക്കുന്നതായും പൊലീസ് പറയുന്നു.

#CPI #local #committee #office #incident #After #two #days #accused #were #arrested

Next TV

Related Stories
#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

Dec 28, 2024 10:56 PM

#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ്...

Read More >>
#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Dec 28, 2024 10:22 PM

#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ...

Read More >>
#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Dec 28, 2024 10:04 PM

#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പ്രോസിക്യൂഷൻ കേസിലേക്ക് 23 രേഖകളും അഞ്ചു തൊണ്ടിമുതലും ഹാജരാക്കി....

Read More >>
#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Dec 28, 2024 08:56 PM

#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ...

Read More >>
Top Stories