കോഴിക്കോട്: ( www.truevisionnews.com) ജില്ല കലോത്സവ വേദികളിലെ പ്ലാസ്റ്റിക് ശേഖരിച്ച് മയ്യനാട് സ്കൂളിലെ കുട്ടികൾ. ‘പ്ലാസ്റ്റിക്കിന് പുനർജ്ജന്മം’എന്ന പേരിലൂടെയാണ് വിദ്യാർത്ഥികൾ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇത്തരം പ്ലാസ്റ്റിക്കുകൾ നാളെ മേച്ചിലോടുകളായി മാറും. സ്കൂളിൽ പുതുതായി നിർമിക്കുന്ന ഓഡിറ്റോറിയത്തിനാണ് ഇത്തരം പ്ലാസ്റ്റിക്കുകൾ തുടക്കത്തിൽ ഉപയോഗിക്കുക.
പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് പുറമെ എല്ലാ സ്കൂളുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കാനുള്ള പദ്ധതിക്ക് വകുപ്പ് തല അനുമതി തേടി സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഒറിയോൺ പോളിമേഴ്‌സ് എന്ന കമ്പനിയുടെ സഹായത്തോടെയാണ് ഈ പ്ലാസ്റ്റിക്കുകൾ ഓടക്കി മാറ്റുന്നത് എന്ന് വിദ്യാർത്ഥികൾ പറയുന്നു.
പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം മലബാർ ക്രിസ്റ്റ്യൻ കോളേജ് വേദിയിൽ വെച്ച് അഹമ്മദ് ദേവർകോവിൽ എം എൽ എ നിർവഹിച്ചിരുന്നു.
#Plastics #will #now #become #pastures #Students #AUP #School #are #unique #sight #Kalolsava #city