#accident | പാനൂരിൽ സിപിഎം പ്രവർത്തകർക്കിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി, രണ്ട് പേർക്ക് പരിക്ക്

#accident | പാനൂരിൽ സിപിഎം പ്രവർത്തകർക്കിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി, രണ്ട്  പേർക്ക് പരിക്ക്
Nov 21, 2024 08:15 AM | By Susmitha Surendran

പാനൂർ: (truevisionnews.com) പാനൂരിൽ സിപിഎം ഏരിയാ സമ്മേളനത്തിന് കൊടിതോരണങ്ങൾ കെട്ടുകയായിരുന്ന പ്രവർത്തകർക്കിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്കേറ്റു.

മേലെ ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ സജിലേഷ്, നസീർഇടവലത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

നവംബർ 26 മുതൽ ഡിസംബർ 1 വരെ ചമ്പാട് നടക്കുന്ന സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കൊടിതോരണങ്ങൾ ഒരുക്കുകയായിരുന്ന സി പി എം പ്രവർത്തകരായ നസീർ ഇടവലത്ത്, സജിലേഷ്, എം.കെ സതീശൻ, നവാസ്, രജിലൻ, അലി എന്നിവർക്കിടയിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്.

സജിലേഷിനും, നസീർ ഇടവലത്തിനുമാണ് പരിക്കേറ്റത്. ഇരുവർക്കും കാലിനാണ് പരിക്കേറ്റത്. അതേ സമയം ബൈക്കിൻ്റെ നിയന്ത്രണം തെറ്റിച്ചുള്ള വരവ് പിന്നിലുള്ള വാഹന യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.

#Panur #out #of #control #bike #plowed #flag #bearers #area #conference #2 #people #injured

Next TV

Related Stories
#VDSatheesan  |   'സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, രാജിവെച്ചില്ലെങ്കിൽ  ഇനിയും പൊലീസിനെ സ്വാധീനിക്കും' - വി.ഡി സതീശൻ

Nov 21, 2024 12:37 PM

#VDSatheesan | 'സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, രാജിവെച്ചില്ലെങ്കിൽ ഇനിയും പൊലീസിനെ സ്വാധീനിക്കും' - വി.ഡി സതീശൻ

നേരത്തെ പൊലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുണ്ടാക്കിയാണ് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#PinarayiVijayan | 'കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണ, അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം'; എംപിമാരോട് മുഖ്യമന്ത്രി

Nov 21, 2024 12:27 PM

#PinarayiVijayan | 'കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണ, അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം'; എംപിമാരോട് മുഖ്യമന്ത്രി

വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി...

Read More >>
#ammuasajeevandeath | കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകി; മരണത്തിൽ ദുരൂഹത

Nov 21, 2024 12:10 PM

#ammuasajeevandeath | കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകി; മരണത്തിൽ ദുരൂഹത

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക്...

Read More >>
#founddead | പേരാമ്പ്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി വാടകവീട്ടിൽ മരിച്ചനിലയിൽ

Nov 21, 2024 12:01 PM

#founddead | പേരാമ്പ്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി വാടകവീട്ടിൽ മരിച്ചനിലയിൽ

പേരാമ്പ്ര ഒറ്റക്കണ്ടത്തിൻമേൽ സുരേഷ് ബാബുവിന്റെയും വിജിയുടെയും മകനാണ്. സുരേഷ് ബാബു...

Read More >>
Top Stories