#supremecourt | 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ ഓണ്‍ലൈനാക്കി, സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ ദില്ലി സർക്കാരിന്‍റെ തീരുമാനം

#supremecourt | 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ ഓണ്‍ലൈനാക്കി, സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ ദില്ലി സർക്കാരിന്‍റെ തീരുമാനം
Nov 19, 2024 10:58 AM | By Athira V

ദില്ലി: ( www.truevisionnews.com) ദില്ലിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മലിനീകരണ തോത് കൂടിയതും സുപ്രിംകോടതിയിൽ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്ത് 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ പൂർണമായി ഓണ്‍ലൈനാക്കി.

ദില്ലി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കി.

ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും സമാന തീരുമാനമെടുത്തു. ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് സ്കൂളുകൾ അടച്ച് പഠനം ഓണ്‍ലൈനിലേക്ക് മാറിയത്.

ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലാണ്. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. മലിനീകരണം കൂടിയ സാഹചര്യത്തിൽ ഇന്നലെ മുതൽ ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് - 4 നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് സുപ്രിംകോടതി ഇന്നലെ ആരാഞ്ഞു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് - 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീത് നൽകി.

അതിനിടെ ഹർജിക്കാരൻ 10, 12 ക്ലാസ്സുകൾ ഓണ്‍ലൈനാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. 10, 12 ക്ലാസ് വിദ്യാർത്ഥികളുടെ ശ്വാസകോശം മറ്റ് വിദ്യാർത്ഥികളുടേതിൽ നിന്ന് വ്യത്യസ്തമല്ല.

അതിനാൽ ക്ലാസ്സുകൾ നിർത്തിവെയ്ക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. തുടർന്ന് എല്ലാ സ്കൂളുകളിലും 12ാം ക്ലാസ് വരെ പൂർണമായി ഓണ്‍ലൈനാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകുകയായിരുന്നു.

അതേസമയം മലിനീകരണ തോത് കൂടുന്നതിൽ കേന്ദ്ര സർക്കാരിനെ പഴിക്കുകയാണ് ദില്ലി സർക്കാർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കൂടിയെന്നും മലിനീകരണത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി ആതിഷി കുറ്റപ്പെടുത്തി.

#Delhi #government's #decision #make #classes #10 #and #12 #online #comes #after #Supreme #Court #criticism

Next TV

Related Stories
#BJP | ബിജെപി ദേശീയ ജനറൽ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയിൽ; വിരാറിലെ ഹോട്ടലിൽ നാടകീയ രംഗങ്ങൾ

Nov 19, 2024 03:59 PM

#BJP | ബിജെപി ദേശീയ ജനറൽ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയിൽ; വിരാറിലെ ഹോട്ടലിൽ നാടകീയ രംഗങ്ങൾ

തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ട ജോലികൾ താക്കൂർമാർ ചെയ്യുകയാണെന്ന് സഞ്ജയ് റാവത്ത് വിമർ‌ശിച്ചു. അതേസമയം ആരോപണം ബിജെപി...

Read More >>
#accident |  കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

Nov 19, 2024 02:02 PM

#accident | കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. നെല്യാടി പൊലീസ്...

Read More >>
#accident | പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് മറിഞ്ഞ് അപകടം, 13 പേർക്ക് പരിക്ക്

Nov 19, 2024 12:09 PM

#accident | പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് മറിഞ്ഞ് അപകടം, 13 പേർക്ക് പരിക്ക്

പരിക്കേറ്റ 10 പേരെ പ്രാദേശികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി....

Read More >>
#Siddique | ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Nov 19, 2024 11:48 AM

#Siddique | ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സുപ്രധാന തെളിവുകള്‍ സിദ്ദിഖ് നശിപ്പിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ...

Read More >>
#accident | അമിത വേഗത്തിലെത്തിയ കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി അപകടം; എട്ട് വയസുകാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Nov 19, 2024 10:38 AM

#accident | അമിത വേഗത്തിലെത്തിയ കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി അപകടം; എട്ട് വയസുകാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. സംഭവത്തിന് ശേഷം സ്ഥലത്ത് പ്രദേശവാസികൾ...

Read More >>
 #idolbroked | പരീക്ഷയിൽ തുടർച്ചയായ പരാജയം; ദൈവങ്ങളെ കുറ്റപ്പെടുത്തിയ വിദ്യാര്‍ത്ഥി ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ത്തു

Nov 19, 2024 09:31 AM

#idolbroked | പരീക്ഷയിൽ തുടർച്ചയായ പരാജയം; ദൈവങ്ങളെ കുറ്റപ്പെടുത്തിയ വിദ്യാര്‍ത്ഥി ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ത്തു

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്...

Read More >>
Top Stories

Entertainment News