#vijayalekshmi | മൃതദേഹം കുഴിച്ചിട്ട് തെങ്ങു നട്ടു, പതിവു പോലെ മീൻ പിടിക്കാനായി കടലിലേക്കു പോയി, നാടിനെ ഞെട്ടിച്ച് അരുംകൊല

#vijayalekshmi |  മൃതദേഹം കുഴിച്ചിട്ട് തെങ്ങു നട്ടു, പതിവു പോലെ മീൻ പിടിക്കാനായി കടലിലേക്കു പോയി, നാടിനെ ഞെട്ടിച്ച് അരുംകൊല
Nov 19, 2024 10:15 AM | By Susmitha Surendran

ആലപ്പുഴ :(truevisionnews.com) ഒരു നാടിനെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് പുലർച്ചെ വിജയലക്ഷ്മിയുടെ അരുംകൊല പ്രാദേശിവാസികൾ അറിഞ്ഞത് .

കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹതയാണ് . നവംബർ നാലിനാണ് വിജയലക്ഷ്മി അമ്പലപ്പുഴയിൽ എത്തിയത്.

ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇതിനിടെ എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽനിന്ന് ലഭിച്ച ഫോണാണ് വിജയലക്ഷ്മിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ചത്.

ഫോൺ ലഭിച്ച കണ്ടക്ടർ അതു പൊലീസിനു കൈമാറി. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ അയച്ച സന്ദേശങ്ങൾ അതിൽനിന്നു പൊലീസിനു കിട്ടി. ഇതോടെ, വിജയലക്ഷ്മി അവസാനമായി സംസാരിച്ചത് ജയചന്ദ്രനുമായാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

ഇതിനിടെ ജയചന്ദ്രനെ തേടി പൊലീസ് അമ്പലപ്പുഴയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മീ‍ൻ പിടിക്കാൻ ഈ സമയം ജയചന്ദ്രൻ കടലിൽ പോയിരുന്നു. കടലിൽ പോയാൽ ഒരാഴ്ചയോളം കഴിഞ്ഞേ ജയചന്ദ്രൻ തിരിച്ചെത്തൂ എന്നാണ് ഭാര്യ സുനിമോൾ പറഞ്ഞത്. എന്നാൽ നിർണായകമായ ചില വിവരങ്ങൾ സുനിമോളിൽനിന്ന് ഇതിനിടെ പൊലീസിനു ലഭിച്ചിരുന്നു.

‌വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിലുള്ള ബന്ധം സുനിമോൾക്കറിയാമെന്നു പൊലീസ് മനസ്സിലാക്കി. മത്സ്യവിൽപന നടത്തുന്ന വിജയലക്ഷ്മിയെ ജയചന്ദ്രൻ കരുനാഗപ്പള്ളിയിൽ വച്ചാണ് പരിചയപ്പെട്ടത്. അതു പിന്നീട് സൗഹൃദമായി. ഇതു മനസ്സിലാക്കിയ സുനിമോൾ വിജയലക്ഷ്മിയെ കാണാൻ കരുനാഗപ്പള്ളിയിലെത്തി.

തന്നെ ജയചന്ദ്രൻ സ്നേഹിക്കുന്നുവെന്നും ഓച്ചിറ ക്ഷേത്രത്തിൽ വച്ച് സ്ഥിരമായി കണ്ടിരുന്നുവെന്നും പണം നൽകിയിരുന്നുവെന്നും വിജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു.

വീട്ടുജോലി നോക്കിയിരുന്ന സുനിമോളും വിദ്യാർഥിയായ മകനും വീട്ടിൽ ഇല്ലാത്ത ദിവസമാണ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയിൽ എത്താൻ ജയചന്ദ്രൻ ആവശ്യപ്പെട്ടത്.

തുടർന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കരൂരിലെ വീട്ടിലെത്തി. ഇവിടെ വച്ച് വെട്ടുകത്തി കൊണ്ടു തലയ്ക്കടിച്ച് വിജയലക്ഷ്മിയെ ജയചന്ദ്രൻ കൊലപ്പെടുത്തുകയായിരുന്നു.

വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ജയചന്ദ്രനുമായി തർക്കമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും ജയചന്ദ്രന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി.

മൃതദേഹം വീടിനു പിന്നിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. വീട്ടിൽ നിന്ന് 5 മീറ്റർ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. അതേസമയം ജനസാന്ദ്രതയേറിയ പ്രദേശത്ത് ആരും കാണാതെ ജയചന്ദ്രൻ മൃതേദേഹം എങ്ങനെ കുഴിച്ചിട്ടു എന്നതും പൊലീസ് പരിശോധിക്കുകയാണ്. കുഴിയെടുക്കുന്ന സമയത്തോ മൃതദേഹം മറവു ചെയ്യുന്ന സമയത്തോ ആരും കണ്ടില്ലെന്നതും പൊലീസിനെ അത്ഭുതപ്പെടുത്തുന്നുണ്ട്.

മൃതദേഹം കുഴിച്ചിട്ട് അവിടെ മൂന്നു തെങ്ങിൻ തൈകൾ വച്ച ശേഷമാണ് ജയചന്ദ്രൻ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്. ഇതിനിടെ വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു.

തുടർന്ന് പതിവു പോലെ മീൻ പിടിക്കാനായി ബോട്ടിൽ കടലിലേക്കു പോയി. തിരിച്ചെത്തിയപ്പോൾ കരുനാഗപ്പള്ളിയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ‌

ചോദ്യം ചെയ്യലിൽ, താൻ ദൃശ്യം സിനിമ കണ്ടിരുന്നുവെന്നും ജയചന്ദ്രൻ പൊലീസിനോട് പറഞ്ഞിരുന്നു. ഒന്നര വർഷം മുൻപാണ് ജയചന്ദ്രൻ കരൂരിലെ വീട്ടിലേക്ക് താമസം മാറിയത്.

ഇവിടെ ജയചന്ദ്രൻ നാട്ടുകാരുമായി അധികം സംസാരിച്ചിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജിലേക്കുമാറ്റി‍.





#karunagappally #vijayalekshmi #murder #killed #jayachandran

Next TV

Related Stories
#poison | മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

Dec 27, 2024 04:42 PM

#poison | മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ...

Read More >>
#periyamurdercase | പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

Dec 27, 2024 03:52 PM

#periyamurdercase | പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജാണ് കേസിലെ പതിനാലാം പ്രതി കെ മണികണ്ഠന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍ എന്നിവർക്കൊപ്പം...

Read More >>
#Accident | ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം; ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

Dec 27, 2024 03:48 PM

#Accident | ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം; ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ...

Read More >>
#childdeath | മിക്സ്ചർ കഴിച്ച ശേഷം അസ്വസ്ഥത; ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു

Dec 27, 2024 03:23 PM

#childdeath | മിക്സ്ചർ കഴിച്ച ശേഷം അസ്വസ്ഥത; ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു

ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം...

Read More >>
#death | വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു

Dec 27, 2024 03:01 PM

#death | വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു

വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്...

Read More >>
Top Stories










Entertainment News